വെസ്റ്റ് ഇന്‍ഡീസ് വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി ഓൾ റൗണ്ടർ ഹെയ്‌ലി മാത്യൂസിനെ നിയമിച്ചു. സ്റ്റഫാനി ടെയ്‌ലറിന് പകരമാണ് വൈസ് ക്യാപ്‌റ്റനായിരുന്ന ഹെയ്‌ലി മാത്യൂസിനെ ടീമിന്‍റെ നായികയായി നിയമിച്ചത്. നേതൃമാറ്റം വനിത സെലക്ഷന്‍ പാനല്‍ ശുപാര്‍ശ ചെയ്യുകയും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പിന്തുണക്കുകയും ചെയ്യുകയായിരുന്നു.
വെസ്റ്റ് ഇൻഡീസ് വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി ഹെയ്‌ലി മാത്യൂസ് - Stafanie Taylor
സ്റ്റഫാനി ടെയ്‌ലറിന് പകരക്കാരിയായാണ് ഹെയ്‌ലിയെ വെസ്റ്റ് ഇൻഡീസ് വനിത ടീമിന്‍റെ നായികയായി നിയമിച്ചത്
![വെസ്റ്റ് ഇൻഡീസ് വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി ഹെയ്‌ലി മാത്യൂസ് വെസ്റ്റ് ഇൻഡീസ് വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി ഹെയ്‌ലി മാത്യൂസ് ഹെയ്‌ലി മാത്യൂസ് Hayley Matthews Hayley Matthews takes over as West Indies captain from Stafanie Taylor Hayley Matthews new West Indies captain Stafanie Taylor സ്റ്റഫാനി ടെയ്‌ലർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15662603-thumbnail-3x2-haily.jpg)
വെസ്റ്റ് ഇൻഡീസ് വനിത ടീമിന്‍റെ ക്യാപ്‌റ്റനാകാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹെയ്‌ലി മാത്യു പ്രതികരിച്ചു. 'തീർച്ചയായും ഇത് ഒരു ആവേശകരമായ വികാരമാണ്. ടീമിനെ നയിക്കാനും കൂടുതൽ പഠിക്കാനുമുള്ള അവസരത്തെ ഇരുകൈയ്യും നീട്ടി ഞാൻ സ്വീകരിക്കുന്നു. ഈ ടീം എപ്പോഴും എന്‍റെ ഹൃദയത്തോട് ചേർന്നിരിക്കും', ഹെയ്‌ലി പറഞ്ഞു.
62 ഏകദിനങ്ങളിലും, 55 ടി20യിലും വെസ്റ്റ് ഇൻഡീസിനെ നയിച്ച ടെയ്‌ലർ വിൻഡീസ് വനിത ക്രിക്കറ്റർമാരിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ടി20യിൽ 29 വിജയങ്ങളും, ഏകദിനത്തിൽ 62 വിജയങ്ങളും ടെയ്‌ലറിന്‍റെ നേതൃത്വത്തിൽ വിൻഡീസ് സ്വന്തമാക്കിയിരുന്നു. 2016ലെ ടി20 ലോകകപ്പും ടെയ്‌ലറുടെ കീഴിലാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്.