അഹമ്മദാബാദ്:വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം നേടിയതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 44 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് ചുക്കാൻ പിടിച്ച താരങ്ങളുടെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നായകൻ രോഹിത് ശർമ്മ.
'പരമ്പര നേടിയത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. രാഹുലും സൂര്യയും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. ചെറിയ ടോട്ടൽ ആണെങ്കിൽ പോലും ചെറുക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ മികച്ച രീതിയിൽ ഞങ്ങൾ പന്തെറിഞ്ഞു. അവർക്ക് സമ്മർദ്ദം ഉണ്ടാക്കി വിജയം നേടാൻ ഞങ്ങൾക്കായി', രോഹിത് പറഞ്ഞു.
ALSO READ:ISL: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്; പൊരുതാനുറച്ച് ജംഷദ്‌പൂർ
'ചില പരീക്ഷണങ്ങൾ നടത്തി മത്സരങ്ങൾ തോൽക്കുന്നത് ഞങ്ങൾക്ക് പ്രശ്‌നമില്ല. ഏതെല്ലാം കോമ്പിനേഷനാണ് എവിടെയൊക്കെ പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ നമുക്ക് അതിലൂടെ സാധിക്കും. ഇത് ഭാവിയിൽ മികച്ച വിജയം നേടുന്നതിന് സഹായകമാകും. ഇന്ത്യയിൽ ഇത്രയും കാലമായി ഇത്തരമൊരു സ്പെൽ ഞാൻ കണ്ടിട്ടില്ല. പ്രത്യേകിച്ച് പ്രസിദ്ധ്, വളരെ വേഗത്തിൽ അവൻ പന്തെറിഞ്ഞു, രോഹിത് പറഞ്ഞു.
അതേ സമയം അടുത്ത മത്സരത്തിൽ ശിഖാർ ധവാൻ ടീമിലേക്ക് തിരിച്ചെത്തുമെന്നും രോഹിത് സൂചന നൽകി. 'സൂര്യകുമാറും കെഎൽ രാഹുലും മികച്ച രീതിയിൽ തന്നെയാണ് ബാറ്റ്‌വീശുന്നത്. എന്നാൽ വ്യത്യസ്‌തമായി എന്തെങ്കിലും പരീക്ഷിക്കണം എന്നതാണ് ആഗ്രഹം. അടുത്ത മത്സരത്തിൽ ശിഖാൻ ധവാൻ തിരിച്ചെത്തും', രോഹിത് പറഞ്ഞു.