ചെന്നൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെ തകര്‍ത്ത് ചരിത്രജയമാണ് ചെന്നൈയില്‍ അഫ്‌ഗാനിസ്ഥാന്‍ സ്വന്തമാക്കിയത് (Afghanistan Win Over Pakistan In Cricket World Cup). ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെയാണ് അഫ്‌ഗാന്‍ മറികടന്നത് (Afghanistan vs Pakistan Match Result). റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, നായകന്‍ ഹഷ്‌മത്തുല്ല ഷാഹിദി എന്നിവരുടെ ബാറ്റിങ് കരുത്തിലായിരുന്നു അഫ്‌ഗാന്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്.
ഈ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍റെ രണ്ടാമത്തെയും ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെയും മാത്രം ജയമാണിത്. ഇത്തവണത്തെ ലോകകപ്പിൽ നേരത്തെ, ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തകര്‍ക്കാന്‍ അഫ്‌ഗാന് സാധിച്ചിരുന്നു. പിന്നാലെ, പാകിസ്ഥാനെയും പരാജയപ്പെടുത്തിയതോടെ ലോകകപ്പില്‍ ടീമിന് കൂടുതല്‍ ജയങ്ങള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുല്ല ഷാഹിദി.
'ഈ വിജയം ഏറെ മധുരമുള്ളതാണ്. വളരെ പ്രൊഫഷണലായിട്ടാണ് ഞങ്ങള്‍ ഈ മത്സരത്തില്‍ സ്കോര്‍ പിന്തുടര്‍ന്നത്. ഇനി വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഏറെ നിലവാരം പുലര്‍ത്തുന്ന ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇനിയും ജയം പിടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മത്സരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇനിയും കൂടുതല്‍ മത്സരങ്ങളില്‍ നിന്നും അനുകൂലമായ ഫലമുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വസമുണ്ട്'- അഫ്‌ഗാനിസ്ഥാന്‍ ക്യാപ്‌റ്റന്‍ ഹഷ്‌മത്തുല്ല ഷാഹിദി പറഞ്ഞു.
ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന് നായകന്‍ ബാബര്‍ അസമിന്‍റെയും (74) അബ്‌ദുള്ള ഷെഫീഖിന്‍റെയും (58) അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. നാല് സ്പിന്നര്‍മാരുമായി കളിച്ച അഫ്‌ഗാന് പാക് പടയുടെ ഏഴ് വിക്കറ്റ് സ്വന്തമാക്കാനും സാധിച്ചു. മൂന്ന് വിക്കറ്റ് നേടിയ 18കാരന്‍ നൂര്‍ അഹമ്മദായിരുന്നു ചെപ്പോക്കില്‍ ബാബര്‍ അസമിനും കൂട്ടര്‍ക്കും ഏറെ വെല്ലുവിളിയായത്.