കേരളം

kerala

ETV Bharat / sports

IPL 2021 : വിക്കറ്റ് വേട്ടയിൽ ഹർഷലിന് ചരിത്രനേട്ടം, ബ്രാവോയുടെ റെക്കോഡിനൊപ്പം - Harshal Pate

നിലവിൽ പർപ്പിൾ ക്യാപ്പ് ഹർഷലിന്‍റെ തലയില്‍. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആവേശ് ഖാൻ 23 വിക്കറ്റുകള്‍ക്ക് ഉടമ

ഹർഷൽ പട്ടേൽ  ഐപിഎൽ  ഐപിഎ  ചെന്നൈ സൂപ്പർ കിങ്സ്  രവീന്ദ്ര ജഡേജ  മുംബൈ ഇന്ത്യൻസ്  പർപ്പിൾ ക്യാപ്പ്  ഡല്‍ഹി ക്യാപിറ്റല്‍സ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  Harshal Pate  Harshal Patel Equals Dwayne Bravo's Record
IPL 2021 : വിക്കറ്റ് വേട്ടയിൽ ഹർഷലിന് ചരിത്രനേട്ടം, ബ്രാവോയുടെ റെക്കോഡിനൊപ്പം

By

Published : Oct 12, 2021, 1:53 PM IST

ദുബായ്‌ :ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് പുറത്തായെങ്കിലും പുത്തൻ റെക്കോഡ് സ്വന്തമാക്കി ബാഗ്ലൂരിന്‍റെ പേസർ ഹർഷൽ പട്ടേൽ. ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരം എന്ന ഡ്വെയ്‌ൻ ബ്രാവോയുടെ റെക്കോഡിനൊപ്പമാണ് ഹർഷൽ തന്‍റെ പേര് കൂടി ചേർത്തത്. സീസണിൽ 32 വിക്കറ്റുകളാണ് ഹർഷൽ വീഴ്‌ത്തിയത്.

വെറും 15 മത്സരങ്ങളിൽ നിന്നാണ് 30കാരനായ താരം 32 വിക്കറ്റുകൾ നേടിയത്. 2013ൽ ചെന്നൈ സൂപ്പർ കിങ്സിനായി 18 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ 32 വിക്കറ്റ് വീഴ്‌ത്തിയത്. ഈ സീസണിന്‍റെ ആദ്യ പാദത്തിൽ രവീന്ദ്ര ജഡേജ ഹർഷലിന്‍റെ ഒരോവറിൽ 37 റണ്‍സ് നേടിയിരുന്നു. എന്നാൽ അതിൽ തളരാതെ അതിശക്‌തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

വിക്കറ്റ് നേട്ടത്തോടെ ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്‌ത്തുന്ന ഇന്ത്യൻ ബോളറെന്ന റെക്കോഡും ഹർഷൽ സ്വന്തമാക്കി. 2020ൽ 27 വിക്കറ്റുകൾ നേടിയ മുംബൈ ഇന്ത്യൻസിന്‍റെ ജസ്‌പ്രീത് ബുംറയുടെ റെക്കോഡാണ് മറികടന്നത്.

ALSO READ :അണ്ടര്‍ 17 ലോകകപ്പിന്‍റെ ഭാഗ്യചിഹ്നം 'ഇഭ' പുറത്തിറക്കി

കൂടാതെ ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്‌ഡ് താരം എന്ന റെക്കോഡും ഹർഷൽ സ്വന്തമാക്കി. നിലവിൽ പർപ്പിൾ ക്യാപ്പ് ഹർഷലിന്‍റെ തലയിലാണ്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആവേശ് ഖാൻ 23 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ABOUT THE AUTHOR

...view details