ദുബായ്:ഐസിസിയുടെ വനിത ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ബാറ്റർമാരുടെ പട്ടികയിൽ ഹർമൻപ്രീത് കൗർ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20-ാം റാങ്കിലേക്ക് എത്തി. ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിലെ മികച്ച പ്രകടനമാണ് ഹർമൻപ്രീതിന് റാങ്കിങ്ങിൽ ഉയർച്ച നേടിക്കൊടുത്തത്.
ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജ്, സ്റ്റാർ ബാറ്റർ സ്‌മൃതി മന്ദാന എന്നിവർ യഥാക്രമം രണ്ട്, എട്ട് സ്ഥാനങ്ങളിൽ തുടരുന്നു. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിലെ 73 റണ്‍സ് നേട്ടത്തിലൂടെയാണ് സ്‌മൃതി മന്ദാന തന്‍റെ സ്ഥാനം മെച്ചപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ അലേസ ഹീലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.