ബിര്‍മിങ്‌ഹാം :അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരഷ്‌ട്ര വിജയം നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എന്ന ധോണിയുടെ റെക്കോഡാണ് കൗര്‍ പഴങ്കഥയാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാനെതിരായ ജയത്തോടെയാണ് കൗറിന്‍റെ നേട്ടം.
അന്താരാഷ്‌ട്ര ടി-20യില്‍ കൂടുതല്‍ ജയം ; എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍ - എം എസ് ധോണി
ഇന്ത്യയ്‌ക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോഡാണ് കൗര്‍ സ്വന്തമാക്കിയത്
അന്താരാഷ്‌ട്ര ടി-20യില്‍ കൂടുതല്‍ ജയം; എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍
71 മത്സരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റനായി ഹര്‍മന്‍പ്രീത് കൗര്‍ മാറിയത്. കൗറിന് കീഴില്‍ 42 മത്സരം ജയിച്ചപ്പോള്‍ 26 എണ്ണത്തിലാണ് ടീം തോറ്റത്. ധോണിയുടെ കീഴില്‍ 72 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യ 41 വിജയങ്ങള്‍ സ്വന്തമാക്കിയത്.
മുന്‍ നായകന് കീഴില്‍ 28 മത്സരങ്ങളും ഇന്ത്യ തോറ്റിട്ടുണ്ട്. പട്ടികയില്‍ 50 മത്സരങ്ങള്‍ നയിച്ച് 30 വിജയം സ്വന്തമാക്കിയ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്.