മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് മുംബൈ ഇന്ത്യന്‍സ് നായിക ഹര്‍മന്‍പ്രീത് കൗര്‍. ഒരു ക്യാപ്റ്റൻ എന്ന നിലയിലും താരമെന്ന നിലിയലും താന്‍ ഏറെ കാത്തിരുന്ന നിമിഷമാണിതെന്ന് ഹര്‍മന്‍ പ്രതികരിച്ചു. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനെ കീഴടക്കിയതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഹര്‍മന്‍റെ വാക്കുകള്‍.
"വ്യക്തിപരമായി ഞാൻ വളരെക്കാലമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, ഒരു ക്യാപ്റ്റനെന്ന നിലയിൽ വനിത ക്രിക്കറ്റിന് വളരെ പ്രധാനപ്പെട്ട എന്തെങ്കിലും നേടാനായി. ഇത്തവണ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞു.
ഭാവിയിലും ഇത് തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ടൂര്‍ണമെന്‍റില്‍ മികച്ച പ്രകനടം കാഴ്‌ച്ച വച്ച ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ടീമിനൊപ്പം ചേരുമ്പോഴും അവരുടെ നൂറ് ശതമാനവും ഇന്ത്യന്‍ ടീമിനായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു". ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
ഏറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്യാപ്റ്റനെന്ന നിലയില്‍ ഒരു കിരീടം സ്വന്തമാക്കാന്‍ ഹര്‍മന്‍പ്രീത് കൗറിന് കഴിഞ്ഞത്. നേരത്തെ 2020ലെ ടി20 ലോകകപ്പിലും, 2022ലെ കോമൺവെൽത്ത് ഗെയിംസിലും ഹര്‍മന് കീഴില്‍ കളിച്ച ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നുവെങ്കിലും തോല്‍വി വഴങ്ങി. മെഗ് ലാനിങ്ങിന്‍റെ കീഴില്‍ ഇറങ്ങിയ ഓസ്ട്രേലിയയോട് ആയിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ നയിച്ചിരുന്ന ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഇന്നലെ ഇതേ മെഗ് ലാനിങ് നയിച്ച ഡല്‍ഹിയെ കീഴടക്കി കടം വീട്ടാനും ഹര്‍മന് കഴിഞ്ഞു.
ഏഴ് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത്. ഡല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 131 റണ്‍സിന് മറുപടിക്കിറങ്ങിയ മുംബൈ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 134 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അർധ െസഞ്ചുറി നേടിയ പുറത്താവാതെ നിന്ന നാറ്റ് സ്‌കിവര്‍-ബ്രണ്ടിന്‍റെ പ്രകടനമാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.
55 പന്തില്‍ 60 റണ്‍സെടുത്താണ് താരം പുറത്താവാതെ നിന്നത്. ഹർമൻപ്രീത് കൗർ (39 പന്തില്‍ 37) പിന്തുണ നല്‍കി. താരതമ്യേന കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ തുക്കം അത്ര മികച്ചതായിരുന്നില്ല. 3.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 23ന് റണ്‍സ് എന്ന നിലയിലായിരുന്നു സംഘം.
യാസ്‌തിക ഭാട്ടിയ (4), ഹെയ്‌ലി മാത്യൂസ് (13) എന്നിവരാണ് വേഗം മടങ്ങിയത്. തുടര്‍ന്ന് ഒന്നിച്ച നാറ്റ് സ്‌കിവറും ഹർമൻപ്രീത് കൗറും ചേര്‍ന്ന് മുംബൈയെ ട്രാക്കിലാക്കുകയായിരുന്നു. 17ാം ഓവറിന്‍റെ ആദ്യ പന്തില്‍ ടീം സ്‌കോർ 95 ൽ നിൽക്കെ ഹര്‍മന്‍ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. മൂന്നാം വിക്കറ്റില്‍ ഹര്‍മനും സ്‌കിവറും ചേര്‍ന്ന് 72 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.
തുടര്‍ന്നെത്തിയ അമേലിയ കെറിനെ (14*) കൂട്ടുപിടിച്ച സ്‌കിവര്‍ മുംബൈയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. നേരത്തെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്‍റെ ഇന്നിങ്‌സാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 29 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. ശിഖ പാണ്ഡെ (27*), രാധ യാദവ് (27*) എന്നിവരും നിര്‍ണായകമായി. മകിസാനെ കാപ് (18), ഷഫാലി വര്‍മ (11) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് ഡല്‍ഹി താരങ്ങള്‍.
ALSO READ:ദക്ഷിണാഫ്രിക്കയും വിന്‍ഡീസും തമ്മില്‍ അടിയോടടി; സെഞ്ചൂറിയനില്‍ പിറന്നത് വമ്പന്‍ റെക്കോഡുകള്‍