ദുബൈ: പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളില്‍ കൊണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ താരത്തിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല.
ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷനാണ് ഫീല്‍ഡ് ചെയ്യാനിറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ എട്ട് പന്തില്‍ 11 റണ്‍സെടുത്ത താരം പുറത്തായിരുന്നു. അതേസമയം തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി താരം ടീമിന് പുറത്തായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഐപിഎല്ലിലടക്കം താരം പന്തെറിഞ്ഞിരുന്നില്ല.