ദുബായ്: എക്കാലത്തേയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നയിക്കുന്ന സംഘത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെട്ടിട്ടില്ല. രോഹിത് ശര്‍മയേയും ക്രിസ് ഗെയ്‌ലിനേയുമാണ് ഹര്‍ഭജന്‍ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
മൂന്നാം സ്ഥാനത്ത് ജോസ് ബട്ട്‌ലറെയാണ് ഹര്‍ഭജന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആശ്രയിക്കാന്‍ കഴിയുന്ന ബാറ്ററാണെന്നതാണ് ബട്ട്ലര്‍ക്ക് മൂന്നാം സ്ഥാനം നല്‍കാന്‍ കാരണമെന്ന് ഹര്‍ഭജന്‍ വിശദീകരിച്ചു. താളം കണ്ടെത്തിക്കഴിഞ്ഞാല്‍ ബട്ട്‌ലര്‍ക്ക് മത്സരം നിയന്ത്രിക്കാനാവുമെന്നും താരം പറഞ്ഞു.
നാലാം സ്ഥാനത്ത് ഓസീസിന്‍റെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെയാണ് ഹര്‍ഭജന്‍ കണ്ടെത്തിയിരിക്കുന്നത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം തന്‍റെ ഓള്‍ റൗണ്ടര്‍ മികവിനാല്‍ പല മത്സരങ്ങളും ഓസീസിന് നേടിക്കൊടുത്തയാളാണെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.
also read: 'അതെല്ലാം തമാശ'; ആര് പറഞ്ഞു ക്രിസ് ഗെയ്ൽ വിരമിച്ചെന്ന്... വിടവാങ്ങല്‍ ജമൈക്കയില്‍