കേരളം

kerala

ETV Bharat / sports

Harbhajan Singh On Suryakumar Yadav : 'ലോകകപ്പില്‍ സൂര്യ കളിക്കണം, ആരെ പുറത്താക്കിയാലും വേണ്ടില്ല'; വമ്പന്‍ പിന്തുണയുമായി ഹര്‍ഭജന്‍ - ഏകദിന ലോകകപ്പ്

Harbhajan Singh on Suryakumar Yadav : സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്ന് ഹര്‍ഭജന്‍ സിങ്

Harbhajan Singh on Suryakumar Yadav  Harbhajan Singh  Suryakumar Yadav  ODI World Cup 2023  India vs Australia  ഹര്‍ഭജന്‍ സിങ്  സൂര്യകുമാര്‍ യാദവ്  ഏകദിന ലോകകപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ
Harbhajan Singh on Suryakumar Yadav

By ETV Bharat Kerala Team

Published : Sep 26, 2023, 5:56 PM IST

മുംബൈ :ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പറാണെങ്കിലും ഏകദിനത്തിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ പാടുപെടുകയായിരുന്നു സൂര്യകുമാര്‍ യാദവ് (Suryakumar Yadav). എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും അകമഴിഞ്ഞ പിന്തുണയാണ് താരത്തിന് നല്‍കിയത്. ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സഞ്‌ജു സാംസണെയടക്കം പുറത്തിരുത്തി സൂര്യയെ പിന്തുണയ്‌ക്കുന്ന മാനേജ്‌മെന്‍റിന്‍റെ നടപടി ആരാധകര്‍ ഉള്‍പ്പടെയുള്ളവരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

എന്നാല്‍ ഇതൊന്നും കൂസാതിരുന്ന മാനേജ്‌മെന്‍റ് ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ സ്‌ക്വാഡിലും 33-കാരനെ ഉള്‍പ്പെടുത്തി. ഒടുവില്‍ ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലൂടെ ഏകദിനത്തിലും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ മൂന്ന് മത്സര പരമ്പരയിലെ കളിച്ച രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറിയുമായാണ് താരം മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ കാത്തത്. മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 49 പന്തുകളില്‍ 50 റണ്‍സായിരുന്നു സൂര്യകുമാര്‍ നേടിയത്. ഇന്‍ഡോറിലെ രണ്ടാം ഏകദിനത്തില്‍ താരത്തിന്‍റെ വെടിക്കെട്ടായിരുന്നു കാണാന്‍ കഴിഞ്ഞത്.

ഓസീസ് ബോളര്‍മാരെ തല്ലിപ്പഴുപ്പിച്ച സൂര്യ 37 പന്തുകളില്‍ പുറത്താവാതെ 72 റണ്‍സായിരുന്നു നേടിയിരുന്നത്. ആറ് വീതം ഫോറുകളും സിക്‌സുകളുമായിരുന്നു സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയില്‍ ബാക്കപ്പ് താരമായാണ് സൂര്യയെ മാനേജ്‌മെന്‍റ് സ്‌ക്വാഡിനൊപ്പം ചേര്‍ത്തത്. എന്നാല്‍ താരത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh says Suryakumar Yadav should play every match in ODI World Cup 2023).

"ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും സൂര്യകുമാര്‍ യാദവിനെ തീര്‍ച്ചയായും കളിപ്പിക്കണം. ആരുടെ സ്ഥാനത്തെന്ന് ചോദിച്ചാല്‍. അതെനിക്ക് അറിയില്ല. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ആദ്യം എഴുതിച്ചേര്‍ക്കേണ്ടത് സൂര്യയുടെ പേരാണ്. അതിന് ശേഷമാവണം മറ്റ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടത്" - ഹര്‍ഭജന്‍ സിങ് (Harbhajan Singh) പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ ഹര്‍ഭജന്‍റെ പ്രതികരണം.

സൂര്യയേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കഴിയുന്ന മറ്റൊരു താരമില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍, കളിയുടെ ഗതി തന്നെ ഒറ്റയ്‌ക്ക് മാറ്റിമറിയ്‌ക്കാന്‍ താരത്തിന് കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു (Harbhajan Singh on Suryakumar Yadav).

ALSO READ: Gautam Gambhir On 'Kapil Dev Kidnapped' : 'അഭിനയത്തിനുള്ള ലോകകപ്പ് നിങ്ങള്‍ക്കുതന്നെ' ; കപിലിനെ തട്ടിക്കൊണ്ടുപോയെന്നതിന്‍റെ വാസ്‌തവമറിയാം

"മത്സരത്തിന്‍റെ ഗതി ഒറ്റയ്‌ക്ക് മാറ്റി, ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന കളിക്കാരനാണവന്‍. അവന്‍ മിന്നുമ്പോള്‍ ഏകപക്ഷീയമായി തന്നെ ഇന്ത്യയ്‌ക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ കഴിയും. സൂര്യയേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു കളിക്കാരനില്ല"- ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.

ABOUT THE AUTHOR

...view details