കേരളം

kerala

By ETV Bharat Kerala Team

Published : Sep 21, 2023, 7:51 AM IST

ETV Bharat / sports

Harbhajan Singh Clarifies On Sanju Samson Exclusion : 'ക്ഷമ വേണം, സമയം വരും'; ഓസീസിനെതിരെ സഞ്ജുവില്ല, കാരണം വ്യക്തമാക്കി ഹര്‍ഭജന്‍ സിങ്

Sanju Samson Not Part Of India ODI Squad Against Australia: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു സാംസണ് സ്ഥാനമില്ല. സമൂഹമാധ്യമങ്ങളില്‍ ആരാധക രോഷം പുകയുന്നു. സഞ്ജുവിനെ പരിഗണിക്കാതിരിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഹര്‍ഭജന്‍ സിങ്.

Harbhajan Singh About Sanju Samson  India ODI Squad Against Australia  Sanju Samson Exclusion from ODI Squad  India vs Australia ODI Series  Harbhajan Singh clarifies on Sanju Samson  സഞ്ജു സാംസണെ തഴഞ്ഞതിനെ കുറിച്ച് ഹര്‍ഭജന്‍ സിങ്  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര  ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം  സഞ്ജു സാംസണ് അവസരം നല്‍കാത്തതില്‍ വിമര്‍ശനം  ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്‌ക്കുള്ള ടീം
Harbhajan Singh clarifies on Sanju Samson exclusion

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണോടുള്ള (Sanju Samson) അവഗണനയാണ് നിലവില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം. ഏകദിന ഫോര്‍മാറ്റില്‍ മികവ് കാട്ടിയിട്ടും ലോകകപ്പ് ടീമില്‍ (ODI World Cup India Squad) നിന്നും താരത്തെ തഴഞ്ഞതും, പിന്നീട് ഏഷ്യ കപ്പിനുള്ള (Asia Cup) ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവിനെ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയതുമാണ് പ്രധാനമായും ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പില്‍ റിസര്‍വ് താരമായിരുന്ന സഞ്ജു, കെഎല്‍ രാഹുല്‍ (KL Rahul) ടീമിലേക്ക് തിരിച്ചെത്തിയതോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോഴും (India ODI Squad Against Australia) സഞ്ജുവിന് ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഇതോടെ, വീണ്ടും സമൂഹമാധ്യമങ്ങളില്‍ സഞ്ജുവിന് വേണ്ടി ഇര്‍ഫാന്‍ പത്താന്‍ ഉള്‍പ്പടെയുള്ള താരങ്ങളും രംഗത്തെത്തി. ഇപ്പോള്‍, ഓസീസിനെതിരായ പരമ്പരയില്‍ സഞ്ജുവിന് അവസരം നഷ്‌ടമായതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh Clarifies On Sanju Samson Exclusion).

കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്കുണ്ട്. അതുകൊണ്ടാണ് ലോകകപ്പിലും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാതിരുന്നത്. ഈ അവസരത്തില്‍ സഞ്ജു തുടര്‍ന്നും കഠിനാധ്വാനം ചെയ്‌തുകൊണ്ടിരിക്കുകയാണ് വേണ്ടതെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

Also Read :India Squad For ODI Series Against Australia : ഏകദിന സ്വപ്‌നം ഉപേക്ഷിക്കാം ; സഞ്ജുവിന് ഇനി ടി20 മാത്രം

'ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ സ്ക്വാഡില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ 55 ശരാശരിയുള്ള താരത്തിനായി ഇത്തരം വാദങ്ങള്‍ ഉയരുന്നില്ലെങ്കില്‍ മാത്രമാണ് അത് വിചിത്രമായിരിക്കുക. ഇന്ത്യയ്‌ക്ക് ഇപ്പോള്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരുണ്ട്.

അതുകൊണ്ടാണ് സഞ്ജുവിന് അവസരം നഷ്‌ടമായതെന്നാണ് ഞാന്‍ കരുതുന്നത്. ഈയൊരു സാഹചര്യത്തില്‍ തന്‍റെ അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് സഞ്ജു ചെയ്യേണ്ടത്. അംഗീകരിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമായിരിക്കാം അത്.

പ്രായം ഇപ്പോഴും സഞ്ജുവിന് അനുകൂലമാണ്. അവന്‍ കഠിനമായി തന്നെ പ്രയത്നിച്ചുകൊണ്ടിരിക്കണം. കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ ഞാന്‍ പോലും രാഹുലിനെയായിരിക്കും തെരഞ്ഞെടുക്കുന്നത്.

നാല്, അഞ്ച് നമ്പറുകളില്‍ രാഹുല്‍ പുറത്തെടുത്തിട്ടുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് അതിന് കാരണം. സഞ്ജുവും മികച്ചൊരു കളിക്കാരനാണ്, പന്ത് അതിര്‍ത്തി കടത്താന്‍ ശേഷിയുള്ള താരം. പക്ഷെ ഇപ്പോള്‍ സാഹചര്യം മറ്റൊന്നാണ്. മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ഒരു ടീമില്‍ ഉണ്ടാകുകയും അവരെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുകയും ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടായ ഒരു കാര്യമാണ്' -യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ലോകകപ്പിന് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെയാണ് (സെപ്‌റ്റംബര്‍ 22) ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍.

Also Read :India Squad For ODIs Against Australia: രോഹിതും വിരാടുമില്ല, രാഹുല്‍ നായകന്‍..; കാരണം വ്യക്തമാക്കി അജിത്ത് അഗാര്‍ക്കര്‍

ABOUT THE AUTHOR

...view details