മുംബൈ: ഓസീസിനെതിരെ ഇന്ത്യ കളിക്കുന്നത് ഏകദിന ലോകകപ്പിന് (ODI World Cup 2023) മുന്നെയുള്ള അവസാന ഏകദിന പരമ്പരയാണ് (India vs Australia). ഇക്കാരണത്താല്‍ തന്നെ ടീമിന്‍റെ പ്രകടനം ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീം തിരഞ്ഞെടുപ്പില്‍ സെലക്‌ടര്‍മാര്‍ക്ക് വലിയ പിഴവ് പറ്റിയെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ് (Harbhajan Singh against India squad for Australia).
പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ രണ്ട് ഓഫ് സ്പിന്നർമാരെ ഉള്‍പ്പെടുത്തിയതിനെയാണ് 43-കാരന്‍ ചോദ്യം ചെയ്യുന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രവീന്ദ്ര ജഡേജയും (Ravindra Jadeja) കുൽദീപ് യാദവും (Kuldeep Yadav) സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് ഓഫ് സ്പിന്നർമാരെ ഉൾപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വഡില്‍ ഒരു ഓഫ് സ്പിന്നറെ ഉള്‍പ്പെടുത്താത്തിനെ ഹര്‍ഭജന്‍ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
"ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇല്ലാതിരുന്ന വാഷിങ്‌ടണ്‍ സുന്ദറിനെയാണ് (Washington Sundar) ഫൈനലില്‍ കളിപ്പിച്ചത്. ഇപ്പോഴിതാ സുന്ദറിനൊപ്പം മറ്റൊരു ഓഫ് സ്പിന്നറായ ആര്‍ അശ്വിനേയും (R Ashwin) ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എനിക്ക് ചോദിക്കാനുള്ളത് എവിടെയെങ്കിലുമോ, അല്ലെങ്കില്‍ വേറൊരു ഇന്ത്യന്‍ ടീമോ ഒരു ഓഫ് സ്‌പിന്നറെ തിരയുന്നുണ്ടോ എന്നാണ്.
ടീമിൽ ഒരു ഓഫ് സ്പിന്നറെ തിരഞ്ഞെടുത്തിട്ടില്ലെന്നും ഒരുപാട് ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ മുന്നിൽ വന്നാൽ നമ്മുടെ ബോളർമാർ കുഴപ്പത്തിലാകും എന്നുമുള്ള തങ്ങളുടെ തെറ്റ്, ഒരു പക്ഷെ അവര്‍ മനസിലാക്കിയിരിക്കാം. ഇപ്പോള്‍ തങ്ങളുടെ മുൻകാല തെറ്റ് തിരുത്താൻ മറ്റൊരു തെറ്റാണ് അവര്‍ ചെയ്‌തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്" ഹർഭജൻ (Harbhajan Singh) തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും പിന്തുണച്ച ഹർഭജൻ, ഐസിസിയുടെ പ്രീമിയർ ടൂർണമെന്‍റിൽ അവരെ മാറ്റിനിർത്താൻ സാധ്യതയില്ലെന്നും കൂട്ടിച്ചേര്‍ത്തു. "നിങ്ങൾ ഒരിക്കലും ടീമിൽ മൂന്ന് സ്പിന്നർമാരെ തിരഞ്ഞെടുക്കില്ല.