മുംബൈ :ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച വര്‍ഷമായിരുന്നു 2011. എംഎസ് ധോണിക്ക് കീഴില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിറങ്ങിയ ടീം ഇന്ത്യ അന്ന് കിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ വിശ്വകിരീടത്തില്‍ രണ്ടാം വട്ടം മുത്തമിട്ടത്.
ആ ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയ എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് ടീമിന് വേണ്ടി പുറത്തെടുത്തത്. ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടതോടെ ആ താരങ്ങളില്‍ ഹീറോ പരിവേഷം ലഭിച്ചത് യുവരാജ് സിങ്ങിനായിരുന്നു. ഓള്‍റൗണ്ട് പ്രകടനം നടത്തി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഏറെ നിര്‍ണായകമായത് അന്ന് യുവി ആയിരുന്നു.
362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജ് സിങ്ങായിരുന്നു ആ ലോകകപ്പിലെ താരവും. 2011 ലോകകപ്പ് ജയത്തിന് ശേഷം രണ്ട് പ്രാവശ്യം ഐസിസിയുടെ മെഗ പോരാട്ടത്തില്‍ ഇന്ത്യ പോരിനിറങ്ങിയെങ്കിലും ഒരിക്കലും കിരീടത്തിന് അരികിലെത്താന്‍ ആയിരുന്നില്ല. സ്വന്തം നാട്ടില്‍ മറ്റൊരു ലോകകപ്പിന് വീണ്ടും വേദിയാകുമ്പോള്‍ ഏറെ നാളായി കിട്ടാക്കനിയായി തുടരുന്ന കിരീടം സ്വന്തമാക്കാനുള്ള പടയോട്ടത്തിലാണ് ടീം ഇന്ത്യ.
രോഹിത് ശര്‍മയുടെ ക്യാപ്‌റ്റന്‍സിയില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പന്‍ താരനിരയാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നത്. ലോകകപ്പിലെ ആദ്യ നാല് മത്സരവും ജയിച്ച് തങ്ങളുടെ നയം വ്യക്തമാക്കാനും രോഹിതിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. നേരത്തെ, ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് 2011ല്‍ യുവരാജ് സിങ് ചെയ്‌ത റോള്‍ ഇക്കുറി രവീന്ദ്ര ജഡേജയോ ഹാര്‍ദിക് പാണ്ഡ്യയോ ചെയ്യുമെന്നായിരുന്നു പലരുടെയും അഭിപ്രായം.