കേരളം

kerala

By

Published : Jul 7, 2023, 6:57 AM IST

ETV Bharat / sports

'ക്യാപ്‌റ്റന്‍ കൂള്‍' എംഎസ് ധോണി; ആരാധകരുടെ പ്രിയപ്പെട്ട തലയ്‌ക്ക് ഇന്ന് പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 42-ാം പിറന്നാള്‍

MS Dhoni  Happy Birthday MS Dhoni  MS Dhoni Birthday  MS Dhoni Birthday Special  MS Dhoni 42nd Birthday  MS Dhoni Birthday Malayalam  MS Dhoni Story  MSD  Capatain Cool MS Dhoni  എം എസ് ധോണി  മഹേന്ദ്ര സിങ് ധോണി  ധോണി  എം എസ് ധോണി പിറന്നാള്‍  എം എസ് ധോണി ജന്മദിനം  എംഎസ്‌ഡി
Happy Birthday MS Dhoni

'ആരാധകരുടേയും ഇന്ത്യൻ ക്രിക്കറ്റിന്‍റേയും സ്വപ്‌നങ്ങൾ നിറവേറ്റാൻ റാഞ്ചിയിൽ നിന്നും അവതരിച്ച പ്രിയ എം എസ് ധോണി നിങ്ങൾക്ക് ഒരായിരം ജന്മദിനാശംസകൾ...'

'പ്രഥമ ടി20 ലോകകപ്പ്, ജോഹാന്നസ്ബർഗിൽ ചിരവൈരികളായ ഇന്ത്യ പാകിസ്ഥാൻ ടീമുകൾ തമ്മിലുള്ള കലാശപ്പോരാട്ടം. മൈതാനത്ത് ഈ മത്സരം പുരോഗമിക്കുമ്പോൾ പ്രസ് ബോക്‌സിൽ ആയിരുന്നു ഞാൻ. വൈകാരികമായി അതുവരെ ഞാൻ ഒരു മത്സരത്തെയും സമീപിച്ചിരുന്നില്ല. പക്ഷേ, ആ ദിവസം, എനിക്ക് പരിഭ്രമം ഉണ്ടായി. പാക് നായകൻ മിസ്ബ ഉൾ ഹഖ് ഓരോ പന്ത് നേരിടുമ്പോഴും എന്‍റെ നെഞ്ചിടിപ്പും കൂടിക്കൊണ്ടേയിരുന്നു....' - ഇന്ത്യയിലെ മുതിർന്ന സ്പോർട്‌സ് ജേർണലിസ്റ്റ് ശാരദ ഉഗ്ര ഒരിക്കൽ പറഞ്ഞ വാക്കുകൾ ആണിത്.

ശാരദ ഉഗ്ര

2007ലെ ടി20 ലോകകപ്പിൽ പാക് ബാറ്റർ മിസ്ബ ഉൾ ഹഖ് ഓരോ ഇന്ത്യക്കാരനെയും എത്രത്തോളം ഭയപ്പെടുത്തിയിരുന്നു എന്നതിനുള്ള ചെറിയൊരു ഉദാഹരണം മാത്രമാണിത്. 24 സെപ്റ്റംബർ 2007, ജോഹാന്നസ്ബർഗിൽ നടന്ന ആദ്യ ടി20 ലോകകപ്പ്‌ ഫൈനലിൽ 158 എന്ന വിജയലക്ഷ്യമാണ് ഇന്ത്യ പാകിസ്ഥാന് സമ്മാനിച്ചത്. അതിലേക്ക് ബാറ്റ് വീശിയ ഗ്രീൻ ആർമിക്ക് പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. തുടക്കം മുതൽ തന്നെ വിക്കറ്റുകൾ നഷ്‌ടപ്പെട്ടു.

16 ഓവർ പൂർത്തിയായപ്പോൾ 104-7 എന്ന നിലയിലേക്കും അവർ വീണു. എന്നാൽ കൂറ്റനടികളുമായി മിസ്ബ കളം നിറഞ്ഞതോടെ ഗ്രീൻ ആർമി മത്സരത്തിൽ ജീവശ്വാസം വീണ്ടെടുത്തു. ഒടുവിൽ പാക് ബാറ്റർ ആ മത്സരം അവസാന ഓവറിലേക്കുമെത്തിച്ചു. 13 റൺസ് നേടിയാൽ പാകിസ്ഥാന് ആദ്യ ടി20 കിരീടം. അവരെ അത് നേടാൻ അനുവദിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കും ചരിത്രനേട്ടം. ഇന്ത്യൻ തരങ്ങളുടേയും ഡഗ്ഔട്ടിലുള്ളവരുടേയും മുഖത്തുണ്ടായ സമ്മർദത്തിന്‍റെ വിളർച്ച ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു...

മിസ്‌ബ ഉള്‍ ഹഖ്

പരിചയ സമ്പന്നനായ ഹർഭജൻ സിങ് ഒരുവശത്ത്, മറുവശത്ത് തുടക്കകാരനായ ജൊഗീന്ദർ ശർമ. ശേഷിക്കുന്ന ഒരു ഓവർ ആരെറിയും എന്ന ആകാംക്ഷ... ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ നായകൻ ഹർഭജൻ സിങ്ങിന് പന്തേൽപ്പിക്കുമെന്ന് ഏവരും കരുതി. കരണം ഈ ഒരു ഘട്ടത്തിൽ റിസ്‌ക്കെടുക്കാന്‍ ആരും തയ്യാറാകില്ലല്ലോ...?

എന്നാൽ, നീളൻമുടിക്കാരനായ ഒരു പയ്യൻ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു. അയാൾ പന്ത് ജൊഗീന്ദറിന് കൈമാറി. കളി കണ്ടിരുന്ന പലരും മനസിൽ പിറുപിറുത്തു. എന്നാൽ ആ തീരുമാനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഒരു ലോക കിരീടമാണ്. ഇന്ത്യൻ കുപ്പായവേഷമണിഞ്ഞ ആ ചെറുപ്പക്കാരൻ അത്ര നിസാരക്കാരൻ അല്ലെന്ന് പലരും മനസിലാക്കി. പിന്നീട് അയാളുടെ 'എം എസ് ധോണി' എന്ന പേര് ഇന്ത്യയും ലോക ക്രിക്കറ്റും ആഘോഷമാക്കി.

ടി20 ലോകകപ്പ് 2007 ഫൈനല്‍

2007ൽ ആദ്യമായി നായകവേഷമണിഞ്ഞ ധോണി പിന്നീട് ഇന്ത്യയുടെ സ്ഥിരം നായകനായി ഉയർത്തപ്പെട്ടു. അയാൾക്ക് കീഴിൽ ഇന്ത്യ പിന്നീട് രണ്ട് ഐസിസി കിരീടങ്ങൾ കൂടി നേടി. ഈ നേട്ടങ്ങളിലും അയാളെടുത്ത തീരുമാനങ്ങൾ വിലമതിക്കാനാകാത്തവയായിരുന്നു. നേടിയ കിരീടങ്ങൾ അനവധി, പ്രസന്‍റേഷൻ സെറിമണിയിൽ കിരീടം നേരിട്ട് വാങ്ങുന്ന നായകൻ. അത് നേരെ കൊണ്ടുവന്ന് തന്‍റെ ടീമിലെ കളിക്കാർക്ക് നൽകുന്നു. പതിയെ നടന്ന് അവർക്ക് പിന്നിലേക്ക് പോയി വിജയഘോഷങ്ങളിൽ പങ്കാളിയാകുന്നു.

ടി20 ലോകകപ്പ് 2007 ഫൈനല്‍

ക്രിക്കറ്റിൽ ഒരു സമയം മൂന്ന് ജോലികളാണ് എംഎസ് ധോണി ചെയ്‌തിരുന്നത്. ക്യാപ്റ്റൻസി, വിക്കറ്റ് കീപ്പിങ്, ബാറ്റിങ്. ഈ മൂന്ന് മേഖലകളിലും ലോകോത്തര നിലവാരമാണ് അയാൾ പുലർത്തിയതും. വിക്കറ്റിന് മുന്നിലും പിന്നിലും അയാൾ നേടിയ നേട്ടങ്ങൾ അനവധി.

എം എസ് ധോണി

ഒന്നരപതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയർ. ഒന്നുമില്ലാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ ഉന്നതങ്ങളിൽ എത്തിച്ച നായകൻ. വ്യത്യസ്‌ത ശൈലികൊണ്ടും കളിയോടുള്ള സമീപനം കൊണ്ടും ധോണി പായിച്ച ആ ഹെലികോപ്റ്റർ ഷോട്ടുകൾ ചെന്ന് ലാൻഡ് ചെയ്‌തത് ഓരോ ആരാധകന്‍റേയും ഹൃദയത്തിലാണ്...

ABOUT THE AUTHOR

...view details