ക്വീൻസ്‌ലാൻഡ്: ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹാട്രിക്കിൽ ഹാട്രിക്ക് തികച്ച് ഇന്ത്യൻ വംശജനായ പേസർ ഗുരീന്ദർ സന്ധു. ക്വീൻസ്‌ലാൻഡിൽ നടന്ന സിഡ്‌നി തണ്ടറും പെർത്ത് സ്കോച്ചേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സിഡ്‌നി തണ്ടറിന്‍റെ താരമായ സന്ധു ഹാട്രിക് സ്വന്തമാക്കിയത്. ഇതോടെ ഓസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്‍റുകളിൽ മൂന്ന് ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും സന്ധു സ്വന്തമാക്കി.
മത്സരത്തിന്‍റെ 12-ാം ഓവറിലെ അവസാന പന്തിൽ കോളിൻ മണ്‍റോയെ പുറത്താക്കിയാണ് സന്ധു വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നാലെ 15-ാം ഓവർ എറിയാനെത്തിയ താരം ആദ്യ പന്തിൽ ആരോണ്‍ ഹാർഡിയേയും രണ്ടാം പന്തിൽ ലൗറി ഇവാൻസിനേയും പുറത്താക്കി മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.