അഹമ്മദാബാദ്: ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള ജെഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ടീം ജെഴ്‌സി അവതരിപ്പിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഖ്യാതിഥിയായി.
ടീം മാനേജ്മെന്‍റിലെ ഉന്നതര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, കോച്ച് ആശിഷ് നെഹ്‌റ, ടീമംഗങ്ങളായ വൃദ്ധിമാൻ സാഹ, വരുൺ ആരോൺ, വിജയ് ശങ്കർ, യാഷ് ദയാൽ, ദർശൻ നൽകണ്ടെ, അഭിനവ് മനോഹർ, ബി സായ് സുദർശൻ തുടങ്ങിയവരും പങ്കെടുത്തു.