കേരളം

kerala

ETV Bharat / sports

IPL 2023: തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം; ഹാര്‍ദിക്കിന് കീഴില്‍ മുന്നേറാന്‍ ഗുജറാത്ത് ടെറ്റന്‍സ്

ഐപിഎല്ലിന്‍റെ പുതിയ സീസണും കിരീടത്തോടെ അവസാനിപ്പിക്കാനാവും ഗുജറാത്ത് ടൈറ്റന്‍സ് ലക്ഷ്യം വയ്‌ക്കുക. ടീമെന്ന നിലയിലുള്ള ഒത്തിണക്കമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സംഘത്തിന്‍റെ ഏറ്റവും വലിയ ശക്തി.

IPL 2023  Gujarat Titans IPL 2023 Schedule  GT Team 2023 Squad  Hardik Pandya  Gujarat Titans  shubman gill  kane williamson  ഐപിഎല്‍ 2023  ഹാര്‍ദിക് പാണ്ഡ്യ  ഗുജറാത്ത് ടൈറ്റൻസ്  കെയ്‌ന്‍ വില്യംസണ്‍  ശുഭ്‌മാന്‍ ഗില്‍  ആശിഷ് നെഹ്‌റ  ഐപിഎല്‍ 2023 ഗുജറാത്ത് ഗുജറാത്ത് സ്ക്വാഡ്  ഗുജറാത്ത് ടൈറ്റന്‍സ് മത്സരക്രമം ഐപിഎല്‍ 2023
ഹാര്‍ദിക്കിന് കീഴില്‍ മുന്നേറാന്‍ ഗുജറാത്ത് ടെറ്റന്‍സ്

By

Published : Mar 27, 2023, 1:53 PM IST

ഹൈദരാബാദ്: ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തിക്കൊണ്ടാണ് ഗുജറാത്ത് ടൈറ്റൻസ് വരവറിയിച്ചത്. 2022 സീസണിലെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കിരീട നേട്ടം. ടൂര്‍ണമെന്‍റില്‍ തുടക്കക്കാരായിരുന്നുവെങ്കിലും പ്രവചനങ്ങളത്രയും തെറ്റിച്ച് ഏറെ ആധികാരികമായി തന്നെയായിരുന്നു ഗുജറാത്ത് ഫൈനലില്‍ എത്തിയത്.

ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളില്‍ 10ലും വിജയിച്ച സംഘം പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഇത്തവണയും കച്ചമുറുക്കുന്ന ഗുജറാത്തിന് പ്രതീക്ഷകളും ഏറെയാണ്. പരിശീലകനെന്ന നിലയില്‍ ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ ഒരുക്കുന്ന തന്ത്രങ്ങള്‍ ഗുജറാത്തിന്‍റെ വിജയ മത്രമാണ്. കഴിഞ്ഞ സീസണിലെ ടീമിന്‍റെ മുന്നേറ്റത്തിന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ആശിഷ് നെഹ്‌റയുടെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫിന്‍റെ പങ്ക് ഏറെ വലുതാണ്.

ടീമെന്ന നിലയിലുള്ള ഒത്തിണക്കമാണ് ഗുജറാത്തിന്‍റെ ഏറ്റവും വലിയ ശക്തി. ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, കെയ്‌ന്‍ വില്യംസണ്‍, ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, മാത്യു വെയ്‌ഡ്, മുഹമ്മദ് ഷമി, ശിവം മാവി, രാഹുല്‍ തിവാട്ടിയ, അൽസാരി ജോസഫ്, ജോഷ്വ ലിറ്റിൽ തുടങ്ങിയ സാന്നിധ്യമാണ് ഗുജറാത്തിന്‍റെ കരുത്ത്. തങ്ങളുടേതായ ദിവങ്ങളില്‍ ഒറ്റയ്‌ക്ക് മത്സരം വിജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങളാണിവര്‍.

ഗുജറാത്ത് ടൈറ്റന്‍സ്

ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ ഓള്‍ റൗണ്ടര്‍ മികവ് സംഘത്തിന് ഏറെ നിര്‍ണായകമാണ്. ശുഭ്‌മാന്‍ ഗില്‍, കെയ്‌ന്‍ വില്യംസണ്‍ എന്നിവരുടെ മിന്നും ഫോം ടീമിന് നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. ഇന്ത്യയ്‌ക്കായി ഈ വര്‍ഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടി വമ്പന്‍ ഫോമിലാണ് ഗില്ലുള്ളത്.

ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ഇരട്ട സെഞ്ചുറി ഉള്‍പ്പെടെയാണ് 23കാരനായ ഗില്ലിന്‍റെ പ്രകടനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ഗുജറാത്തിലേക്ക് എത്തിയ വില്യംസണും കിവീസിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, റാഷിദ് ഫാന്‍ എന്നിര്‍ക്ക് ഇതേവരെ തങ്ങളുടെ മികവിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഗുജറാത്തിന് ആശങ്കയാണ്. കൂടാതെ ടീം വിട്ട ലോക്കി ഫെര്‍ഗൂസണിന്‍റെ അഭാവം ടീം എങ്ങിനെ മറികടക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.

ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡ്: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്‌വാൻ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, ആർ സായ് കിഷോർ, നൂർ അഹമ്മദ്, കെയ്ൻ വില്യംസൺ, ഒഡെയ്‌ൻ സ്മിത്ത്, കെഎസ് ഭാരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ്മ

ഗുജറാത്ത് ടൈറ്റന്‍സ് മത്സരക്രമം

മാർച്ച് 31 - ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിംഗ്‌സ് (7:30 PM)

ഏപ്രിൽ 4 - ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ് (7:30 PM)

ഏപ്രിൽ 9 - ഗുജറാത്ത് ടൈറ്റൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (3:30 PM)

ഏപ്രിൽ 13 - പഞ്ചാബ് കിംഗ്സ് vs ഗുജറാത്ത് ടൈറ്റൻസ് (7:30 PM)

ഏപ്രിൽ 16 - ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് (7:30 PM)

ഏപ്രിൽ 22 - ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് (3:30 PM)

ഏപ്രിൽ 25 - ഗുജറാത്ത് ടൈറ്റൻസ് vs മുംബൈ ഇന്ത്യൻസ് (7:30 PM)

ഏപ്രിൽ 29 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് (3:30 PM)

മെയ് 2 - ഗുജറാത്ത് ടൈറ്റൻസ് vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)

മെയ് 5 - രാജസ്ഥാൻ റോയൽസ് vs ഗുജറാത്ത് ടൈറ്റൻസ് (7:30 PM)

മെയ് 7 - ഗുജറാത്ത് ടൈറ്റൻസ് vs ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (3:30 PM)

മെയ് 12 - മുംബൈ ഇന്ത്യൻസ് vs ഗുജറാത്ത് ടൈറ്റൻസ് (7:30 PM)

മെയ് 15- ഗുജറാത്ത് ടൈറ്റൻസ് vs സൺറൈസേഴ്സ് ഹൈദരാബാദ് (7:30 PM)

മെയ് 21 - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ഗുജറാത്ത് ടൈറ്റൻസ് (7:30 PM)

ALSO READ:IPL 2023: പന്തില്ലാതെ പടയ്‌ക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്; ലക്ഷ്യം കന്നി കിരീടം

ABOUT THE AUTHOR

...view details