പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യന്‍ ജയത്തിന്‍റെ ആവേശം ഇന്നും വിട്ടുമാറിയിട്ടില്ല. തോല്‍വിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മാസ്റ്റര്‍ ക്ലാസ് പ്രകടനം പുറത്തെടുത്താണ് മുന്‍ നായകന്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പ്രമുഖരെല്ലാം പ്രശംസിച്ച കോലിയുടെ ബാറ്റിങ് പ്രകടനത്തെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍.
കഴിഞ്ഞ ഞായറാഴ്‌ച കോലി പാകിസ്ഥാനെതിരെ പുറത്തെടുത്തത് പോലൊരു പ്രകടനം മുന്‍കാലങ്ങളിലെ മഹാൻമാരായ താരങ്ങള്‍ക്ക് പോലും കാഴ്‌ച വയ്ക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ കാലത്തെ എല്ലാം തികഞ്ഞ ഒരു ഇന്ത്യന്‍ ബാറ്ററാണ് അദ്ദേഹം. ചാമ്പ്യന്മാരിലും മഹത്തായ താരങ്ങള്‍ക്ക് മാത്രമേ അവരുടെ പ്രകടനങ്ങളെ കൂടുതല്‍ മികവുറ്റതാക്കാനുള്ള ധൈര്യവും ബുദ്ധിയും ഉണ്ടാകൂ, കോലിക്ക് അതുണ്ട് എന്ന് ഗ്രെഗ് ചാപ്പല്‍ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് എന്ന പത്രത്തിലെ ലേഖനത്തില്‍ കുറിച്ചത്.
അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്തത്ര ‘ദൈവത്തിന്റെ പാട്ടിന്’ (song by god) അടുത്ത് നിൽക്കുന്ന ഇന്നിംഗ്‌സാണ് കോലി മെല്‍ബണില്‍ കളിച്ചത്. ഒരു പൂച്ച പുതിയ കമ്പിളിത്തോൽ ഉപയോഗിച്ച് കളിക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ്. കരുത്തുറ്റ പാക് ബോളിങ് നിരയെ മെല്‍ബണിലെ ക്രിക്കറ്റ് മൈതാനത്ത് വളരെ വിദഗ്ദമായാണ് വിരാട് കോലി നേരിട്ടത്.