കേരളം

kerala

ETV Bharat / sports

ഐസിസി ചെയര്‍മാനായി ഗ്രെഗ് ബാർക്ലേയെ വീണ്ടും തെരഞ്ഞെടുത്തു - ഐസിസി

തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാർക്ലേ ഐസിസിയുടെ തലപ്പത്തെത്തുന്നത്.

Greg Barclay re elected as ICC chairman  Greg Barclay  Greg Barclay ICC chairman  International Cricket Council  ഐസിസി  ഗ്രെഗ് ബാർക്ലേ  ഗ്രെഗ് ബാർക്ലേ ഐസിസി ചെയര്‍മാന്‍  ICC  ഐസിസി  ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ
ഐസിസി ചെയര്‍മാനായി ഗ്രെഗ് ബാർക്ലേയെ വീണ്ടും തെരഞ്ഞെടുത്തു

By

Published : Nov 12, 2022, 1:48 PM IST

ദുബായ്: ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയര്‍മാനായി ഗ്രെഗ് ബാർക്ലേയെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാർക്ലേ ഐസിസിയുടെ തലപ്പത്തെത്തുന്നത്. രണ്ട് വര്‍ഷക്കാലയളവിലേക്കാണ് നിയമനം.

മത്സരത്തില്‍ നിന്നും സിംബാബ്‌വെയുടെ തവെംഗ്‌വാ മുഖുലാനി അവസാന നിമിഷം പിന്മാറിയതോടെ എതിരില്ലാതെയാണ് ബാര്‍ക്ലേയുടെ തെരഞ്ഞെടുപ്പ്. നേരത്തെ 2020 നവംബറിലാണ് ബാർക്ലേ ഐസിസിയുടെ തലപ്പത്തെത്തുന്നത്. മുമ്പ് ന്യൂസിലൻഡ് ക്രിക്കറ്റിന്‍റെ ചെയർമാനായിരുന്ന ബാർക്ലേ 2015 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഡയറക്‌ടറായിരുന്നു.

ഐസിസി ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയാണെന്ന് ബാര്‍ക്ലേ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ക്രിക്കറ്റിന് വിജയകരവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ ദിശാബോധം നൽകുന്നതില്‍ തങ്ങള്‍ ഗണ്യമായ മുന്നേറ്റം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read:'ധോണിക്ക് തുല്യം ധോണി മാത്രം'; ഒടുവില്‍ സമ്മതിച്ച് ഗൗതം ഗംഭീർ

ABOUT THE AUTHOR

...view details