ബെംഗളൂരു: ഐപിഎല്ലിന്‍റെ 15-ാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായക സ്ഥാനത്ത് വിരാട് കോലി ഉണ്ടാകില്ല. ഇന്ത്യൻ ടീമിന്‍റെ ടി20 നായകസ്ഥാനം ഒഴിയുന്നതിന് പിന്നാലെ ബാംഗ്ലൂരിന്‍റെയും നായകപദവി ഒഴിയുന്നതായി താരം കഴിഞ്ഞ സീസണിലേ വ്യക്‌തമാക്കിയിരുന്നു. ഇപ്പോൾ പുതിയ സീസണിൽ കോലിക്ക് പകരക്കാരനായി ബാംഗ്ലൂരിനെ ആര് നയിക്കും എന്ന് പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ ഇതിഹസം ഡാനിയൽ വെട്ടോറി.
കോലിയെക്കൂടാതെ ഓസീസ് ഓൾ റൗണ്ടർ ഗ്ലെയ്‌ൻ മാക്‌സ്‌വെൽ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് എന്നീ താരങ്ങളെയാണ് ഇത്തവണ ബാംഗ്ലൂർ നിലനിർത്തിയത്. ഇതിൽ മാക്‌സ്‌വെൽ ആർസിബിയുടെ പുതിയ നായകനായി എത്തും എന്നാണ് വെട്ടോറി അഭിപ്രായപ്പെട്ടിരിക്കുന്നത്.