മെൽബണ്‍ : ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലും കൊവിഡ് പിടിമുറുക്കുന്നു. മെൽബണ്‍ സ്റ്റാര്‍സ് നായകൻ ഗ്ലെൻ മാക്‌സ്‌വെല്ലിനാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. മെൽബണ്‍ സ്റ്റാര്‍സില്‍ കൊവിഡ് ബാധിതനാകുന്ന 13-ാമത്തെ താരമാണ് മാക്‌സ്‌വെൽ. താരങ്ങളെക്കൂടാതെ 8 സപ്പോർട്ടിങ് സ്റ്റാഫുകൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് മാക്‌സ്‌വെല്ലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് താരം. മാക്‌സ്‌വെൽ നിലവിൽ ഐസൊലേഷനിലാണ്.