കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെലും വിവാഹിതരായി - glenn maxwell and vini raman

വെള്ളിയാഴ്‌ച മെൽബണിൽ പാശ്ചാത്യ രീതിയിലായിരുന്നു വിവാഹം

Glenn Maxwell married Vini Raman  ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെല്ലും വിവാഹിതരായി  വെള്ളിയാഴ്‌ച മെൽബണിൽ വെസ്‌റ്റേൺ രീതിയിലായിരുന്നു വിവാഹം  Western-style in Melbourne on Friday  announcement through a social media post.  glenn maxwell and vini raman  The wedding will be held on March 27 according to Tamil customs.
ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെല്ലും വിവാഹിതരായി

By

Published : Mar 19, 2022, 3:22 PM IST

മെൽബൺ : ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെലും ഇന്ത്യന്‍ വംശജ വിനി രാമനും വിവാഹിതരായി. വെള്ളിയാഴ്‌ച മെൽബണിൽ പശ്ചാത്യ രീതിയിലായിരുന്നു വിവാഹം. മാര്‍ച്ച് 27 ന് തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും. ഇതിന്‍റെ ക്ഷണക്കത്ത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് ക്ഷണക്കത്ത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നവദമ്പതികൾ ഇക്കാര്യം അറിയിച്ചത്.

ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന വിനി ജനിച്ചതും വളര്‍ന്നതും മെല്‍ബണിലാണ്. വിനി ജനിക്കുന്നതിന് മുമ്പ് അവളുടെ അച്ഛൻ രാമാനുജ ദാസനും അമ്മ വിജയലക്ഷ്‌മി രാമനും ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയിരുന്നു. 2019ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ് ദാനച്ചടങ്ങിൽ മാക്‌സ്‌വെല്ലിന്‍റെ കൂടെ പങ്കെടുത്തപ്പോൾ മുതൽ വിനി വാർത്തകളിൽ ഇടംനേടി.

ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെല്ലും വിവാഹിതരായി

ALSO READ:ISL | സൂപ്പർ ഗില്ലിന് എതിരാളികളില്ല; ഗോൾഡൻ ​ഗ്ലൗ പുരസ്‌കാരം ഉറപ്പാക്കി യുവ ഗോൾകീപ്പർ

2017 ലാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് കരുതുന്നു. വിനി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാക്‌സ്‌വെല്ലുമൊത്തുള്ള ചിത്രം പങ്കിട്ടപ്പോൾ മുതൽ ചില കിംവദന്തികൾ പടർന്നിരുന്നു. അതിനുശേഷം, വിനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മാക്‌സ്‌വെല്ലുമൊത്തുള്ള തന്‍റെ മനോഹര നിമിഷങ്ങൾ വളരെ സജീവമായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങി.

ABOUT THE AUTHOR

...view details