കേരളം

kerala

ETV Bharat / sports

IPL 2021: സണ്‍റൈസേഴ്‌സിനെ ആറ് വിക്കറ്റിന് വീഴ്‌ത്തി കൊല്‍ക്കത്ത; അര്‍ധ സെഞ്ച്വറി നേടി ഗില്‍ - IPL 2021

19.4 ഓവറില്‍ നാലിന് 119 റണ്‍സ് നേടിയാണ് കൊല്‍ക്കത്ത തേരോട്ടം നടത്തിയത്.

Shubman Gill  Kolkata Knight Riders  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  കെ.കെ.ആര്‍  ശുബ്‌മാന്‍ ഗില്‍  ഐ.പി.എല്‍  IPL 2021  Gill
IPL 2021: സണ്‍റൈസേഴ്‌സിനെ ആറ് വിക്കറ്റിന് വീഴ്‌ത്തി കൊല്‍ക്കത്ത ; അര്‍ധ സെഞ്ച്വറി നേടി ഗില്‍

By

Published : Oct 4, 2021, 7:53 AM IST

ദുബൈ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് വീഴ്‌ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 116 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കവെ മറികടന്നാണ് കൊല്‍ക്കത്ത മത്സരത്തില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായാണ് കെ.കെ.ആര്‍ ഈ സ്ഥാനത്തെത്തിയത്.

ALSO READ:ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

ശുബ്‌മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ച്വറിയാണ് കെ.കെ.ആറിന്‍റെ വിജയത്തിന് നിര്‍ണായകമായത്. ശുബ്‌മാന്‍ 57 റണ്‍സാണെടുത്തത്. നിതീഷ് റാണയുടെ മികച്ച പിന്തുണ ഗില്ലിന് കരുത്തായി. സിദ്ധാര്‍ഥ് കൗള്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും വീതം എസ്.ആര്‍.എച്ചിനായി വീഴ്ത്തി.

ടിം സൌത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും ഷക്കീബ് അല്‍ ഹസന്‍ ഒരു വിക്കറ്റും വീതം കൊല്‍ക്കത്തക്കായും വീഴ്‌ത്തി. സ്‌കോര്‍ ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 115, കൊല്‍ക്കത്ത 19.4 ഓവറില്‍ നാലിന് 119. നായകന്‍ കെയിന്‍ വില്യംസ്, 26 റണ്‍സെടുത്താണ് സണ്‍റൈസേഴ്‌സിനായി മികച്ച സ്കോര്‍ നേടിയത്. അബ്‌ദുല്‍ സമദ് 25 ഉം പ്രിയം ഗാര്‍ഗ് 21 ഉം റണ്‍സെടുത്ത് കെയിനിന് പിന്തുണ നല്‍കി.

ABOUT THE AUTHOR

...view details