കേരളം

kerala

ETV Bharat / sports

Gautam Gambhir On Shreyas Iyer KL Rahul Comeback ശ്രേയസും രാഹുലും മാത്രമല്ല, ആരായിരുന്നാലും ഫോമിലുള്ളവരെ മാത്രം കളിപ്പിച്ചാല്‍ മതി: ഗംഭീര്‍

Gautam Gambhir on Indian ODI World Cup Squad: പരിക്ക് മാറി കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ഗൗതം ഗംഭീര്‍.

Gautam Gambhir on Shreyas Iyer KL Rahul come back  Asia Cup 2023 India Squad  Ajit Agarkar  Gautam Gambhir on Indian ODI World Cup Squad  ODI World Cup  ODI World Cup 2023  കെഎല്‍ രാഹുല്‍  ശ്രേയസ് അയ്യര്‍  ഗൗതം ഗംഭീര്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഏകദിന ലോകകപ്പ്
Gautam Gambhir on Shreyas Iyer KL Rahul come back

By ETV Bharat Kerala Team

Published : Aug 22, 2023, 6:13 PM IST

മുംബൈ:ഏകദിന ലോകകപ്പ് (ODI World Cup 2023) കൂടെ മുന്‍ നിര്‍ത്തിയാണ് ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിനെ (Asia Cup 2023 India Squad) ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കിന്‍റെ ഇടവേള കഴിഞ്ഞ് മധ്യനിര താരങ്ങളായ ശ്രേയസ് അയ്യര്‍ (Shreyas Iyer), കെഎൽ രാഹുല്‍ (KL Rahul) എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തപ്പോള്‍ രാഹുലിന് നിസാര പരിക്കുണ്ടെന്നും എന്നാല്‍ മുന്നെയുണ്ടായ പരിക്കുമായി ഇതിന് ബന്ധമില്ലെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ (Ajit Agarkar) അറിയിക്കുകയും ചെയ്‌തു.

ഇരു താരങ്ങളെയും ഏഷ്യ കപ്പിലൂടെ തിരിച്ചെത്തിച്ച് ഏകദിന ലോകകപ്പിന് തയ്യാറാക്കാനാണ് ബിസിസിഐ ലക്ഷ്യം വയ്‌ക്കുന്നത്. ഇപ്പോഴിതാ രാഹുലിന്‍റേയും ശ്രേയസിന്‍റേയും തിരിച്ചുവരവില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir on Shreyas Iyer KL Rahul comeback). പരിക്കില്‍ നിന്നും ഇരുവരും മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ലോകകപ്പ് സ്റ്റാർട്ടിങ്‌ ലൈനപ്പിൽ തിരിച്ചെത്തണമെങ്കിൽ ഇരുവരും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നുമാണ് ഗൗതം ഗംഭീര്‍ (Gautam Gambhir) പറയുന്നത്.

ഒരു സ്ഥാനവും ആര്‍ക്കും സ്വന്തമല്ല:"ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിന് ഫോമും ഇംപാക്‌ടുമാണ് പ്രധാനം. ലോകകപ്പ് വിജയിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ടീമിലെ ഒരു സ്ഥാനവും ആര്‍ക്കും സ്വന്തമല്ല. ആരെന്ന് നോക്കിയല്ല, മികച്ച ഫോമിലുള്ള കളിക്കാരെയാവണം ടീമിലെടുക്കേണ്ടത്.

കെഎല്‍ രാഹുലോ ശ്രേയസ് അയ്യരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമാവട്ടെ, തിരഞ്ഞെടുപ്പ് അങ്ങനെ തന്നെയാവാണം. തിലക് വർമ മറ്റൊരാളേക്കാൾ മികച്ച ഫോമിലാണെങ്കിൽ, സൂര്യകുമാർ യാദവ് ശ്രേയസ് അയ്യരെക്കാളും കെഎൽ രാഹുലിനെക്കാളും ഇഷാൻ കിഷനേക്കാളും മികച്ച ഫോമിലാണെങ്കിൽ, തീര്‍ച്ചയായും പ്ലേയിങ് ഇലവനിലെത്തേണ്ടത് ഫോമിലുള്ളത് ആരാണോ അയാള്‍ തന്നെയാണ്"- ഗംഭീര്‍ പറഞ്ഞു.

'രോഹിത് പറഞ്ഞതു തന്നെ ഞാനും പറയുന്നു':"നാല് വര്‍ഷത്തില്‍ ഒരിക്കലാണ് ലോകകപ്പ് വരുന്നത്. അവിടെ ടീമില്‍ ആരാണ് വലിയവനെന്നോ ചെറിയവനെന്നോ നോക്കാന്‍ കഴിയില്ല. ആരുടേയും സ്ഥാനത്തിന് ഉറപ്പില്ലെന്നും ഏഷ്യ കപ്പിലെയും ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയിലെ ഫോമും നിര്‍ണായകമാവുമെന്നും രോഹിത് ശർമ നേരത്തെ പറഞ്ഞിട്ടുണ്ട്.

എനിക്കും അതു തന്നെയാണ് പറയാനുള്ളത്. ശ്രേയസ് അയ്യരും കെ എൽ രാഹുലും പരിക്കിൽ നിന്ന് തിരികെ എത്തുന്നത് വളരെ സന്തോഷകരമാണ്, പക്ഷേ അവർക്ക് ടീമിന്‍റെ സ്റ്റാർട്ടിങ്‌ ലൈനപ്പിൽ എത്തണമെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും"- ഗൗതം ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

ALSO READ: Gautam Gambhir Against Ravi Shastri : 'തീര്‍ത്തും അര്‍ഥശൂന്യം'; രവി ശാസ്‌ത്രിയെ എടുത്തിട്ടലക്കി ഗൗതം ഗംഭീര്‍

അതേസമയം ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുക. പാകിസ്ഥാന്‍ ആതിഥേയാവുന്ന ടൂര്‍ണമെന്‍റ് ഹൈബ്രീഡ് മോഡലിലാണ് അരങ്ങേറുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.

ABOUT THE AUTHOR

...view details