മുംബൈ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം വമ്പന്‍ വിജയമാണ് നേടിയത്. ഏകദിന ലോകകപ്പിന് (ODI World Cup 2023) ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. നേട്ടത്തോടെ ഏഷ്യ കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരിലൊരാളായി മാറാന്‍ രോഹിത് ശര്‍മയ്‌ക്കും കഴിഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നേടുന്ന രണ്ടാമത്തെ കിരീടമായിരുന്നു ഇത്. നേരത്തെ 2018-ല്‍ ആയിരുന്നു രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഏഷ്യ കപ്പ് തൂക്കിയത്. ഇപ്പോഴിതാ രോഹിത്തിന് ഒരു കടുത്ത മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir's Warning For Rohit Sharma).
രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ തനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ലോകകപ്പില്‍ മോശം പ്രകടനം നടത്തിയാല്‍ ചോദ്യങ്ങള്‍ ഉയരുമെന്നാണ് ഗംഭീര്‍ പറയുന്നത്. നേരത്തെ വിരാട് കോലി (Virat kohli), രാഹുല്‍ ദ്രാവിഡ് (Rahul Dravid) തുടങ്ങിയ ക്യാപ്റ്റന്മാര്‍ക്ക് അത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും 41-കാരന്‍ ചൂണ്ടിക്കാട്ടി.
"രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരിക്കലും സംശയം തോന്നിയിരുന്നില്ല (Gautam Gambhir on Rohit Sharma captaincy). ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് കിരീടങ്ങള്‍ നേടാന്‍ അവന് കഴിഞ്ഞിട്ടുണ്ട്. പലര്‍ക്കും ഒരിക്കൽ പോലും കഴിയാത്ത കാര്യമാണത്.
എന്നാല്‍ അടുത്ത 15 ദിവസങ്ങളില്‍ രോഹിത്തിന് യഥാർഥ പരീക്ഷണം നേരിടേണ്ടി വരും. നിങ്ങളുടെ മികച്ച 15-18 കളിക്കാര്‍ ഇപ്പോൾ ഡ്രസ്സിങ് റൂമിലുണ്ട്. അവര്‍ക്ക് മികവ് പുലര്‍ത്താനായില്ലെങ്കില്‍ ചോദ്യങ്ങളുണ്ടാകും.