മുംബൈ: ഭാര്യ നതാഷയുടെ ജന്മദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. നതാഷയുടെ 37ാം ജന്മദിനത്തിന് ആശംസകളറിയച്ചാണ് ഗൗതം ഗംഭീര്‍ കുറിപ്പ് പങ്കുവെച്ചത്. നതാഷ പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പമാണ് താരം തന്‍റെ സ്നേഹം എഴുതിച്ചേര്‍ത്തത്.
'ഈ ദിവസവും അതിവേഗം കടന്നുപോയിരിക്കാം, എന്നാൽ നിന്നോടുള്ള എന്‍റെ സ്നേഹം എല്ലായ്‌പ്പോഴും നിലനിൽക്കും. സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' ഗംഭീര്‍ കുറിച്ചു. താരത്തിന്‍റെ ട്വീറ്റിന് പിന്നാലെ നിരവധി ആരാധകരും നതാഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.