ന്യൂഡല്‍ഹി : കൊവിഡ് രക്ഷാമരുന്നുകള്‍ സംഭരിച്ച് വിതരണം ചെയ്തതില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഡല്‍ഹി ഹെെക്കോടതിയെ അറിയിച്ചു. ഡ്രഗ്‌സ് ആന്‍റ് കോസ്‌മെറ്റിക് ആക്ടിലെ സെക്ഷൻ 27 (ബി) (iii), 27 (ഡി) പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ഫൗണ്ടേഷന്‍ ചെയ്തിരിക്കുന്നതെന്ന് വകുപ്പ് കോടതിയെ അറിയിച്ചു.
സമാന സംഭവത്തില്‍ എഎപി എംഎല്‍എ പ്രവീണ്‍കുമാറും കുറ്റക്കാരനാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ മരുന്ന് വിതരണക്കാര്‍ക്കെതിരെയും നടപടി വേണമെന്നും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ മതിയായ അന്വേഷണം നടത്താതെ ഗംഭീറിനും പ്രവീണ്‍കുമാറിനും ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സര്‍പ്പിച്ച ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെ കഴിഞ്ഞ ആഴ്ച കോടതി ശകാരിച്ചിരുന്നു.