കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ (India vs Pakistan) മത്സരത്തില്‍ പുറത്തായ രീതിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) നിരാശയുണ്ടായിരിക്കുമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir). ഇന്ത്യയ്‌ക്ക് ആധിപത്യമുള്ള സമയത്ത് വളരെ മോശം ഷോട്ടായിരുന്നു രോഹിത് കളിച്ചത്. ആ ഷോട്ട് വിമർശിക്കപ്പെടേണ്ടതാണെന്ന് രോഹിത്തിന് തന്നെ നന്നായി അറിയാമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു (Gautam Gambhir criticizes Rohit Sharma dismissal against Pakistan Asia Cup 2023).
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം മികച്ച തുടക്കം നല്‍കിയതിന് ശേഷമായിരുന്നു രോഹിത് മടങ്ങിയത്. ആദ്യ വിക്കറ്റില്‍ 121 റണ്‍സാണ് രോഹിത്- ശുഭ്‌മാന്‍ ഗില്‍ സഖ്യം നേടിയത്. പാക് പേസര്‍ നസീം ഷായ്‌ക്ക് എതിരെ തുടക്കത്തില്‍ പ്രയാസപ്പെട്ടുവെങ്കിലും പതിയെ കത്തിക്കയറിയ രോഹിത് 49 പന്തുകളില്‍ 56 റണ്‍സെടുത്താണ് മടങ്ങിയത്.
ആറ് ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഷദാബ് ഖാനായിരുന്നു രോഹിത്തിനെ പുറത്താക്കിക്കൊണ്ട് പാക് ടീമിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഷദാബിനെതിരെ ലോവര്‍ കവറിലേക്ക് ചിപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പാളിയതോടെ ലോങ് ഓഫില്‍ ഫഹീം അഷ്‌റഫ് പിടികൂടിയാണ് രോഹിത് മടങ്ങിയത്.
"ആ പുറത്താവല്‍ രീതിയില്‍ രോഹിത് ശര്‍മ അങ്ങേയറ്റം നിരാശനാകുമെന്ന് എനിക്ക് തോന്നുന്നു. വളരെ മോശം ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. പാകിസ്ഥാന് എതിരെ ഇന്ത്യയ്‌ക്ക് ആധിപത്യമുള്ള ആ ഘട്ടത്തില്‍ പുറത്താവലിലേക്ക് വഴിവച്ച ആ മോശം ഷോട്ട് വിമർശിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം.