കേരളം

kerala

ETV Bharat / sports

Future Of Rahul Dravid As Team India Coach : കപ്പ് അടിച്ചില്ലേല്‍ പണി പാളും ; പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ഭാവി തുലാസില്‍

Rahul Dravid Contract : നിലവില്‍ രണ്ട് വര്‍ഷത്തെ കരാറാണ് രാഹുല്‍ ദ്രാവിഡിന് ടീം ഇന്ത്യയുമായുള്ളത്. ഏകദിന ലോകകപ്പോടെ മുന്‍ താരവുമായുള്ള ടീമിന്‍റെ കരാര്‍ അവസാനിക്കും

Rahul Dravid  Future Of Rahul Dravid  Rahul Dravid As Team India Coach  Team India Coach  Rahul Dravid Contract  Rahul Dravid Contract Renewal Report  Rahul Dravid Contract With BCCI  രാഹുല്‍ ദ്രാവിഡ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ്  രാഹുല്‍ ദ്രാവിഡ് ബിസിസിഐ കരാര്‍
Future Of Rahul Dravid As Team India Coach

By ETV Bharat Kerala Team

Published : Sep 7, 2023, 12:48 PM IST

മുംബൈ :രവി ശാസ്‌ത്രി (Ravi Shastri) ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആ ചുമതല രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഏറ്റെടുത്തതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ദ്രാവിഡിന് കീഴില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ടീം ഇന്ത്യ (Team India) ഐസിസിയുടെ ഒരു കിരീടം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇതിന് വേണ്ട നിരവധി പരിഷ്‌കാരങ്ങളും അദ്ദേഹം ടീമില്‍ നടത്തി (Rahul Dravid As Team India Coach).

രാഹുല്‍ ദ്രാവിഡ് പരിശീലകനായതിന് ശേഷമാണ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരം നായകനായി രോഹിത് ശര്‍മ (Rohit Sharma) മാറിയത്. ദ്രാവിഡ്-രോഹിത് സഖ്യം ടീമിന് ഹോം എവേ സീരീസുകളില്‍ മിന്നും ജയങ്ങള്‍ സമ്മാനിച്ചു. എന്നാല്‍, ടീം ഇന്ത്യയുടെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇവര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

2022ലെ ടി20 ലോകകപ്പ് (T20 World Cup 2022) സെമിയിലും 2023ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC 2023) ഫൈനലിലും ഇന്ത്യയ്‌ക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വരുന്ന ഏകദിന ലോകകപ്പ് (ODI World Cup 2023) ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഏകദിന ലോകകപ്പ് നേടാനായില്ലെങ്കില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ടീമിലെ സ്ഥാനം തുലാസില്‍ ആകുമെന്നാണ് (Rahul Dravid Contract Renewal Report).

Also Read :Greg Chappell about Rohit Sharma And Rahul Dravid 'രോഹിത്തിന് കീഴിലെ ഇന്ത്യ വളരെ മികച്ചതാണ്, പക്ഷെ...'; മുന്നറിയിപ്പുമായി ഗ്രെഗ് ചാപ്പൽ

രണ്ട് വര്‍ഷത്തെ കരാര്‍ ആണ് നിലവില്‍ രാഹുല്‍ ദ്രാവിഡുമായി (Rahul Dravid Contract With BCCI) ടീം ഇന്ത്യയ്‌ക്കുള്ളത്. ഏകദിന ലോകകപ്പിന്‍റെ അവസാനത്തോടെ ഈ കരാര്‍ റദ്ദാവും. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ടീമിന്‍റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ദ്രാവിഡിന്‍റെ ഭാവി നിശ്ചയിക്കപ്പെടുക എന്നാണ് ഒരു മുന്‍ ബിസിസിഐ ഉന്നതന്‍റെ പ്രതികരണം.

ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കുകയാണെങ്കിലും രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ സാധ്യത കുറവായിരിക്കുമെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മികച്ച നിലയില്‍ കരിയര്‍ അവസാനിപ്പിക്കാനായിരിക്കാം രാഹുല്‍ ദ്രാവിഡ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ കരാര്‍ പുതുക്കാന്‍ ദ്രാവിഡ് തയ്യാറായേക്കില്ല.

Also Read :Rohit Sharma On India Squad For ODI World Cup ലോകകപ്പ് ടീം തിരഞ്ഞെടുപ്പിന്‍റെ പിന്നിലെ യുക്തി ഇതാണ്; വിശദീകരിച്ച് രോഹിത് ശര്‍മ

ലോകകപ്പിന് ശേഷം റെഡ് ബോളിനും വൈറ്റ് ബോളിനും പ്രത്യേകം പരിശീലകര്‍ ടീം ഇന്ത്യയ്‌ക്കും വേണമെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യം ഗൗരവകരമായി തന്നെ ബിസിസിഐ ചിന്തിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ റെഡ് ബോളില്‍ ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരണമെന്ന് ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും മുന്‍ അംഗത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.

ABOUT THE AUTHOR

...view details