മുംബൈ: ഐപിഎൽ 2024 സീസണിനായുള്ള താര ലേലത്തിന് മുന്നോടിയുള്ള ട്രേഡ് വിന്‍ഡോ അവസാനിച്ചു (IPL 2024 Trade Window news). ഹാര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ക്യാപ്റ്റനെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തി (Hardik Pandya Retained By GT).
മലയാളി താരങ്ങളായ അബ്‌ദുൾ ബാസിത്, കെഎം ആസിഫ് എന്നിവരെ രാജസ്ഥാന്‍ റോയല്‍സും സന്ദീപ് വാര്യരെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കി. വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ സീസണിനായി ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌ത താരങ്ങളെ അറിയാം (Full list of released and retained players ahead of IPL 2024 auction).
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലനിര്‍ത്തിയ താരങ്ങള്‍: നിതീഷ് റാണ, റിങ്കു സിങ്, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ, ജേസൺ റോയ്, സുനിൽ നരെയ്ൻ, സുയാഷ് ശർമ, അനുകുൽ റോയ്, ആന്ദ്രെ റസൽ, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ, വൈഭവ് അറോറ, വരുൺ ചക്രവർത്തി.
ഒഴിവാക്കിയ താരങ്ങള്‍: ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, ആര്യ ദേശായി, ഡേവിഡ് വൈസ്, നാരായൺ ജഗദീശൻ, മൻദീപ് സിങ്, കുൽവന്ത് ഖെജ്‌റോലിയ, ശാർദുൽ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ജോൺസൺ ചാൾസ്.
- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
നിലനിര്‍ത്തിയവര്‍: കെ എൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, ക്രുണാൽ പാണ്ഡ്യ, യുധ്‌വീര്‍ സിങ്, പ്രേരക് മങ്കാദ്, യാഷ് താക്കൂർ, അമിത് മിശ്ര, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ,ദേവ്‌ദത്ത് പടിക്കല്‍ (ട്രേഡ്, രാജസ്ഥാന്‍ റോയല്‍സ്)
ഒഴിവാക്കിയ താരങ്ങള്‍: ജയദേവ് ഉനദ്‌ഘട്ട്, ഡാനിയൽ സാംസ്, മനൻ വോറ, സ്വപ്നിൽ സിങ്, കരൺ ശർമ, അർപിത് ഗുലേറിയ, സൂര്യാൻഷ് ഷെഡ്‌ഗെ, കരുണ്‍ നായർ.
- പഞ്ചാബ് കിങ്‌സ്
നിലനിർത്തിയ കളിക്കാർ: ശിഖർ ധവാൻ (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശർമ, സിക്കന്ദർ റാസ, ഋഷി ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിങ്, നഥാൻ എല്ലിസ്, സാം കറൻ, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ , രാഹുൽ ചഹാർ, ഹർപ്രീത് ഭാട്ടിയ, വിദ്വത് കവേരപ്പ, ശിവം സിങ്.
ഒഴിവാക്കിയവര്‍: മോഹിത് റാത്തി, രാജ് ബാവ, ഷാരൂഖ് ഖാൻ, ഭാനുക രജപക്‌സെ, ബൽതേജ് സിങ്
- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
നിലനിര്‍ത്തിയ താരങ്ങള്‍: ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ, വിരാട് കോലി, രജത് പടിദാർ, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്‌സ്, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ (ട്രേഡ്), വൈശാഖ് വിജയ്കുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ഹിമാൻഷു ശർമ, രാജൻ കുമാർ.
ഒഴിവാക്കിയ താരങ്ങള്‍: ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ഫിൻ അലൻ, മൈക്കൽ ബ്രാസ്വെൽ, ഡേവിഡ് വില്ലി, വെയ്ൻ പാർണെൽ, സോനു യാദവ്, അവിനാഷ് സിങ്, സിദ്ധാർത്ഥ് കൗൾ,കേദാർ ജാദവ്
- മുംബൈ ഇന്ത്യന്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, കാറൂണ്‍ ഗ്രീൻ, ഷംസ് മുലാനി, നെഹാൽ വാധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ് (ലഖ്‌നൗവില്‍ നിന്ന് ചെയ്തത്).
- ഒഴിവാക്കിയ താരങ്ങള്‍: അർഷാദ് ഖാൻ, രമൺദീപ് സിങ്, ഹൃത്വിക് ഷോകിൻ, രാഘവ് ഗോയൽ, ജോഫ്ര ആർച്ചർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാന്‍സെന്‍, റിലേ മെറെഡിത്ത്, ക്രിസ് ജോർദാൻ, സന്ദീപ് വാര്യർ.
- ഗുജറാത്ത് ടൈറ്റന്‍സ്