ബെംഗളൂരു : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയ നാല് ആരാധകരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ബെംഗളൂരു ചിന്നസ്വാമി ഗ്രൗണ്ടില്‍ പ്രവേശിച്ച് കോലിക്കൊപ്പം ഇവര്‍ സെല്‍ഫിയെടുത്തിരുന്നു. ഈ നാലുപേരേയും അറസ്റ്റ് ചെയ്‌തതായി ബെംഗളൂരു പോലീസ് അറിയിച്ചു. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും കബ്ബണ്‍ പാര്‍ക്ക് പൊലീസ് വ്യക്തമാക്കി.
നാല് ആരാധകരില്‍ ഒരാള്‍ കലബുറഗി സ്വദേശിയാണ്. മറ്റ് മൂന്നുപേരും ബെംഗളൂരു സ്വദേശികളാണെന്നും പോലീസ് പറയുന്നു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഗ്രൗണ്ടില്‍ അതിക്രമിച്ചുകയറിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.