കേരളം

kerala

ETV Bharat / sports

മുന്‍ ഐസിസി എലൈറ്റ് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു - asad rauf death

13 വര്‍ഷം നീണ്ട അമ്പയറിങ് കരിയറില്‍ 231 മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ളയാളാണ് ആസാദ് റൗഫ്

Asad Rauf  former icc elite pakistan umpire asad rauf died  Former pakistan umpire asad rauf  ആസാദ് റൗഫ്  ആസാദ് റൗഫ് അന്തരിച്ചു  മുന്‍ ക്രിക്കറ്റ് അമ്പയര്‍ ആസാദ് റൗഫ്
മുന്‍ ഐസിസി എലൈറ്റ് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

By

Published : Sep 15, 2022, 1:37 PM IST

ന്യൂഡല്‍ഹി :പാകിസ്ഥാന്‍ മുന്‍ അമ്പയര്‍ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു റൗഫിന്‍റെ അന്ത്യം. 13 വര്‍ഷം നീണ്ട അമ്പയറിങ് കരിയറില്‍ 231 മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ളയാളാണ് ആസാദ് റൗഫ്.

അലീം ദറിനൊപ്പം പാകിസ്ഥാന്‍ അമ്പയറിങ്ങിന്‍റെ ഖ്യാതി ഉയര്‍ത്തിയ വ്യക്തിത്വമാണ്. 2000ത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിച്ച് തുടങ്ങിയ റൗഫ് 2006ലാണ് ഐസിസി എലൈറ്റ് പാനലിലെത്തിയത്. പിന്നീടുള്ള 9 വര്‍ഷത്തോളം പാകിസ്ഥാനില്‍ നിന്നുള്ള മികച്ച അമ്പയറില്‍ ഒരാളായി അദ്ദേഹം മാറി.

64 ടെസ്‌റ്റുകളില്‍ 49 മത്സരങ്ങള്‍ ഓണ്‍ ഫീല്‍ഡിലും 15 എണ്ണം ടിവി അമ്പയറായും റൗഫ് നിയന്ത്രിച്ചിരുന്നു. ഏകദിനങ്ങളില്‍ 139 മത്സരങ്ങളും 28 രാജ്യാന്തര ടി20കളും ആസാദ് റൗഫിന്‍റെ അമ്പയറിങ് കരിയറിലുണ്ട്. ഐപിഎല്ലില്‍ അടക്കം 89 ടി20കളും നിയന്ത്രിച്ചിട്ടുണ്ട്.

2013ല്‍ ഐപിഎല്‍ വാതുവയ്‌പ്പ് നടന്ന മത്സരത്തില്‍ കളി നിയന്ത്രിച്ചിരുന്നത് ആസാദ് റൗഫ് ആണ്. വിവാദമായ ഈ സംഭവത്തില്‍ മുംബൈ പൊലീസ് പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഐപിഎല്‍ പൂര്‍ത്തിയാക്കാതെ അദ്ദേഹം ഇന്ത്യ വിട്ടിരുന്നു. പിന്നാലെ തൊട്ടടുത്ത വര്‍ഷം ഐസിസി എലൈറ്റ് പാനലില്‍ നിന്ന് പുറത്തായി. ഐപിഎല്‍ വാതുവയ്‌പ്പ് കേസിന്‍റെ ഭാഗമായല്ല ആസാദ് റൗഫിനെ പുറത്താക്കിയതെന്ന് ഐസിസി പിന്നീട് വ്യക്തമാക്കിയിരുന്നു.

ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ മധ്യനിര ബാറ്ററായിരുന്ന ആസാദ് റൗഫ് നാഷണല്‍ ബാങ്കിനും റെയില്‍വേസിനായും കളിച്ചു. ഫസ്‌റ്റ് ക്ലാസ് കരിയറില്‍ 71 മത്സരങ്ങളില്‍ 3423 റണ്‍സും 40 ലിസ്റ്റ് എ കളികളില്‍ 611 റണ്‍സും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details