ലണ്ടന്‍:തന്‍റെപങ്കാളി ഡയാന ഗർഭിണിയാണെന്ന വിശേഷം ഇംഗ്ലണ്ടിന്‍റെ മുന്‍ വനിത ക്രിക്കറ്റര്‍ സാറ ടെയ്‌ലര്‍ നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ടിനൊപ്പം ഡയാനക്കൊപ്പമുള്ള ഒരു ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു സാറ തന്‍റെ സന്തോഷം ആരാധകരെ അറിയച്ചത്.
"ഒരു അമ്മയാകുക എന്നത് എപ്പോഴും എന്‍റെ പങ്കാളിയുടെ സ്വപ്നമായിരുന്നു. ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ലെങ്കിലും തന്‍റെ ആഗ്രഹം ഉപേക്ഷിക്കാന്‍ ഡയാന ഒരിക്കലും തയ്യാറിയിരുന്നില്ല. അവള്‍ ഏറ്റവും മികച്ച അമ്മയായിരിക്കും എന്ന് എനിക്കറിയാം.
അതിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 19 ആഴ്ചകൾക്ക് ശേഷം ജീവിതം വളരെ വ്യത്യസ്‌തമായിരിക്കും" എന്നായിരുന്നു സാറ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ചില ഹോമോഫോബിക് കമന്‍റുകളും ട്രോളുകളും താരത്തിന് നേരിടേണ്ടിവന്നു.
ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുയാണ് സാറ. തന്‍റെ പങ്കാളിയുടെ ഗർഭധാരണം പ്രഖ്യാപിക്കുമ്പോൾ പതിവ് ചോദ്യങ്ങൾ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മറ്റുള്ള കാര്യത്തില്‍ വിധിപറയും മുമ്പ് കാര്യങ്ങള്‍ സ്വയം പഠിക്കാണമെന്നും സാറ ട്വിറ്ററിലൂടെ വ്യക്തമാക്കി.
"ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഐവിഎഫ് വഴി അജ്ഞാതനായ വ്യക്തിയിൽ നിന്നാണ് പങ്കാളി ഗർഭിണിയായത്. ഞാൻ ഒരു ലെസ്ബിയനാണ്.
വളരെക്കാലമായി ഞാൻ ഒരു ലെസ്ബിയനാണ്. ഇതൊരു ചോയ്‌സല്ല. ഞാൻ പ്രണയത്തിലും സന്തോഷത്തിലുമാണ്. അതാണ് പ്രധാനം. ഓരോ കുടുംബവും വ്യത്യസ്തമാണ്.
അത് എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ കാണപ്പെടുന്നു എന്ന് വിധി പറയുന്നതിന് മുമ്പ് കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം. കുഞ്ഞിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും" സാറ ടെയ്‌ലര്‍ പറഞ്ഞു.
"നമ്മളെല്ലാം വ്യത്യസ്തമായ വിശ്വാസങ്ങളോടെയാണ് വളർന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ വിധി പറയാറില്ല. എന്നിരുന്നാലും വിദ്വേഷത്തിന്‍റെയും പരിഹാസത്തിന്‍റെയും അധിക്ഷേപത്തിന്‍റേയും കാര്യത്തിൽ മിണ്ടാതിരിക്കാന്‍ കഴിയില്ല. കാരണം അത്തരക്കാര്‍ മറുപടി അര്‍ഹിക്കുന്നുണ്ട്.
നിങ്ങൾക്ക് സന്തോഷമുള്ളിടത്തോളം കാലം നിങ്ങൾ ആഗ്രഹിക്കുന്നവരെ സ്നേഹിക്കുക. സ്നേഹവും പിന്തുണയും അറിയിച്ച എല്ലാവർക്കും നന്ദി" സാറ ടെയ്‌ലർ കൂട്ടിച്ചേർത്തു. 2022ലാണ് ഡയാനയും സാറയും ഡേറ്റിങ് ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായാണ് സാറ ടെയ്‌ലര്‍ കണക്കാപ്പെടുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2016 മാർച്ചിൽ ക്രിക്കറ്റിൽ നിന്നും താരം അനിശ്ചിതകാല ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ സാറ ടീമിനൊപ്പം 2017 ഏകദിന ലോകകപ്പ് നേടി.
ഒടുവില്‍ 2019 സെപ്റ്റംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരുന്നു. തുടര്‍ന്ന് അബുദാബി ടി10 ലീഗില്‍ ടീം അബുദാബി പുരുഷ ടീമിന്‍റെ സഹപരിശീലകയായും സാറയെത്തിയിരുന്നു. ടീം അബുദാബിയുടെ സഹപരിശീലകയായതോടെ പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കാനും ഇംഗ്ലണ്ടിന്‍റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് കഴിഞ്ഞു.
ഇതിന് മുന്നെ കൗണ്ടി ക്ലബ്ബ് സസെക്‌സില്‍ വനിത സ്‌പെഷ്യലൈസ്‌ഡ് കോച്ചായിരുന്നു 33കാരി. 2006ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തിയ ഇംഗ്ലണ്ടിനായി 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ALSO READ:ഉമ്രാന്‍റെ വേഗത മറികടക്കും; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് യുവ പാക് പേസർ