കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ട് ക്രിക്കറ്റ് മുന്‍ ക്യാപ്റ്റൻ ടെഡ് ഡെക്‌സ്റ്റർ അന്തരിച്ചു - icc

ഈ വര്‍ഷം തെരഞ്ഞെടുത്ത ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് ടെഡ് ഡെക്‌സ്റ്റർ

Former England captain Ted Dexter  Ted Dexter  മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടെഡ് ഡെക്‌സ്റ്റർ  ടെഡ് ഡെക്‌സ്റ്റർ  icc  ഐസിസി
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടെഡ് ഡെക്‌സ്റ്റർ അന്തരിച്ചു

By

Published : Aug 26, 2021, 4:42 PM IST

ലണ്ടന്‍ : മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടെഡ് ഡെക്‌സ്റ്റർ വോൾവർഹാംപ്ടണിൽ അന്തരിച്ചതായി മേരിബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) അറിയിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 86 വയസായിരുന്നു.

1958നും 1968നും ഇടയില്‍ കളിക്കളത്തില്‍ സജീവമായിരുന്ന താരമാണ് ഡെക്‌സ്റ്റർ. മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായിരുന്ന താരം 62 ടെസ്റ്റുകളില്‍ നിന്നായി 4502 റണ്‍സും 66 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ടോപ് ക്ലാസ് പേസര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കുന്ന താരം ഒമ്പത് സെഞ്ച്വറികളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറെണ്ണം 140 ന് മുകളിലുള്ള സ്കോറാണ്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 21,000 റണ്‍സ് നേടിയ താരം 419 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം തെരഞ്ഞെടുത്ത ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ട താരം കൂടിയാണ് ടെഡ് ഡെക്‌സ്റ്റർ.

also read: 1-0 ; ഇന്ത്യയെ ട്രോളിയ ഇംഗ്ലണ്ട് ആരാധകരുടെ വായടപ്പിച്ച് മുഹമ്മദ് സിറാജ്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് മുന്നോടിയായിരുന്നു വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച പത്ത് താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ഹാള്‍ ഓഫ് ഫെയിം പട്ടിക പുറത്തിറക്കിയത്. ടെഡ് ഡെക്‌സ്റ്ററിന്‍റെ നിര്യാണത്തില്‍ ഐസിസി അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details