സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററുടെ അറസ്റ്റെന്ന് ന്യൂസൗത്ത് വെയില്‍സ് പൊലീസ് വ്യക്തമാക്കിയതായി ഓസ്ട്രേയിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്യലിനാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്‌തതെന്ന് വ്യക്തമാക്കിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്ലേറ്റര്‍ ലഹരിമരുന്നിന് അടിമയാണെന്നും ഭാര്യയായ ജോ സ്ലേറ്ററും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.