കേരളം

kerala

ETV Bharat / sports

'ഇന്ത്യൻ ജേഴ്സിയണിയുന്ന ഏതൊരു താരത്തിന്‍റെയും ഹൃദയത്തിൽ ഇന്ത്യയുണ്ട്'; ഷമിക്ക് പിന്തുണയുമായി താരങ്ങള്‍

സച്ചിൻ ടെണ്ടുല്‍ക്കര്‍, വീരേന്ദർ സേവാഗ്, ഇർഫാൻ പഠാൻ, യുസ്‌വേന്ദ്ര ചാഹൽ, ആകാശ്‌ ചോപ്ര, ഹര്‍ഭജന്‍ സിങ്, ആര്‍.പി സിങ് തുടങ്ങിയവരാണ് ഷമിക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.

mohammed shami  cyber attack  ind vs pak  sachin tendulkar  virender sehwag  irfan pathan  സച്ചിൻ ടെണ്ടുല്‍ക്കര്‍  വീരേന്ദർ സേവാഗ്  ഇർഫാൻ പഠാൻ
'ഇന്ത്യൻ ജേഴ്സിയണിയുന്ന ഏതൊരു താരത്തിന്‍റെയും ഹൃദയത്തിൽ ഇന്ത്യയുണ്ട്'; ഷമിക്ക് പിന്തുണയുമായി താരങ്ങള്‍

By

Published : Oct 26, 2021, 9:34 AM IST

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്ന പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്ത്. സച്ചിൻ ടെണ്ടുല്‍ക്കര്‍, വീരേന്ദർ സേവാഗ്, ഇർഫാൻ പഠാൻ, യുസ്‌വേന്ദ്ര ചാഹൽ, ആകാശ്‌ ചോപ്ര, ഹര്‍ഭജന്‍ സിങ്, ആര്‍.പി സിങ് തുടങ്ങിയവരാണ് ഷമിക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.

‘മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിക്കുന്നതാണ്. എല്ലാവരും അദ്ദേഹത്തിനൊപ്പമാണ്. ഷമി ഒരു ചാമ്പ്യനാണ്. ഇന്ത്യൻ ജേഴ്സിയണിയുന്ന ഏതൊരു താരത്തിന്‍റെയും ഹൃദയത്തിൽ ഇന്ത്യയുണ്ട്. പ്രത്യേകിച്ചും ഏതൊരു ഓൺലൈൻ ആൾക്കൂട്ടത്തേക്കാളും. നിനക്കൊപ്പം ഞങ്ങളുണ്ട് ഷമി’ – വീരേന്ദർ സേവാഗ് കുറിച്ചു.

‘ഇന്ത്യൻ ടീമിനെ നമ്മൾ പിന്തുണയ്ക്കുമ്പോൾ, ടീമിനെ പ്രതിനിധീകരിക്കുന്ന ഓരോ താരത്തെയുമാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി വളരെ ആത്മാർഥതയുള്ള ലോകോത്തര ബൗളറാണ്. ഏതൊരു കായിക താരത്തിനേയും പോലെ അന്നത്തെ ദിവസം അദ്ദേഹത്തിന്‍റേതായിരുന്നില്ല. ഞാൻ ഷമിക്കും ഇന്ത്യൻ ടീമിനുമൊപ്പമാണ്’ – സച്ചിൻ ട്വീറ്റ് ചെയ്തു.

‘പാക്കിസ്ഥാനെതിരെ ഇന്ത്യ തോറ്റ മത്സരങ്ങളില്‍ ഞാനും ഭാഗമായിരുന്നിട്ടുണ്ട്. പക്ഷെ ആരും പാക്കിസ്ഥാനിലേക്കു പോകാൻ പറഞ്ഞിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുൻപുള്ള ഇന്ത്യയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഈ പരിപാടി അവസാനിപ്പിക്കണം’ – ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details