കേരളം

kerala

ETV Bharat / sports

Five Elderly Players In Cricket World Cup 2023 : ബറേസി മുതല്‍ അശ്വിന്‍ വരെ ; ലോകകപ്പിലെ അഞ്ച് 'സീനിയേഴ്‌സ്' - ലോകകപ്പിലെ പ്രായം കൂടിയ കളിക്കാര്‍

five elderly players in Cricket World Cup 2023 : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ അഞ്ച് താരങ്ങളെ അറിയാം...

five elderly players in Cricket World Cup 2023  Cricket World Cup 2023  Mohammad Nabi  R Ashwin  Wesley Barresi  വെസ്‌ലി ബറേസി  മുഹമ്മദ് നബി  ഏകദിന ലോകകപ്പ്  ലോകകപ്പിലെ പ്രായം കൂടിയ കളിക്കാര്‍  Cricket World Cup 2023 elderly players
five elderly players in Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 2, 2023, 3:15 PM IST

കദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ആവേശം വര്‍ധിക്കുകയാണ്. ലോക ക്രിക്കറ്റിലെ കരുത്തരുടെ മാമാങ്കം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം നിരവധി യുവതാരങ്ങളും ഇത്തവണ ലോകകപ്പിനിറങ്ങുന്നുണ്ട്.

ക്രിക്കറ്റില്‍ പുതിയ പാത വെട്ടിത്തെളിക്കാനുള്ള അവസരമാണ് യുവതാരങ്ങള്‍ക്ക് മുന്നിലുള്ളത്. പരിചയസമ്പന്നരായ മുതിർന്ന താരങ്ങളെ സംബന്ധിച്ച് ടീമിനായി മികച്ച പ്രകടനം നടത്തി തങ്ങളുടെ കഴിവ് ലോകത്തിന് മുന്നില്‍ വീണ്ടും പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ അഞ്ച് താരങ്ങളെക്കുറിച്ച് അറിയാം...

വെസ്‌ലി ബറേസി

1) വെസ്‌ലി ബറേസി (Wesley Barresi)

ഈ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് നെതർലൻഡ്‌സ് ബാറ്റർ വെസ്‌ലി ബറേസി. 39 വയസാണ് താരത്തിന്‍റെ പ്രായം. 2010-ൽ സ്‌കോട്ട്‌ലൻഡിനെതിരെയായിരുന്നു വെസ്‌ലി ബറേസിയുടെ ഏകദിന അരങ്ങേറ്റം. ഇതേവരെ 45 മത്സരങ്ങളില്‍ നിന്ന് 44 ഇന്നിങ്‌സുകളിലായി 1,193 റൺസാണ് താരം നേടിയത്. 30.58 ശരാശരിയിൽ 78.48 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളുമാണ് വെസ്‌ലി ബറേസിയുടെ അക്കൗണ്ടിലുള്ളത്. 137 റണ്‍സാണ് ഉയർന്ന സ്‌കോർ.

റോലോഫ് ഇറാസ്‌മസ് വാൻ ഡെർ മെർവെ

2) റോലോഫ് ഇറാസ്‌മസ് വാൻ ഡെർ മെർവെ (Roelof Erasmus Van Der Merwe)

38 വയസാണ് നെതർലൻഡ്‌സിന്‍റെ ഇടങ്കയ്യന്‍ സ്പിന്നറായ റോലോഫ് ഇറാസ്‌മസ് വാൻ ഡെർ മെർവെയുടെ പ്രായം. തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ താരം പിന്നീടാണ് നെതർലൻഡ്‌സ്‌ ടീമിലെത്തിയത്. 2019-ലാണ് നെതർലൻഡ്‌സിനായി ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയത്.

ഇതേവരെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് റോലോഫ് ഇറാസ്മസ് വാൻ ഡെർ മെർവെയുടെ സമ്പാദ്യം. 4.98 എന്ന മികച്ച ഇക്കോണമിയാണ് താരത്തിന്‍റെ പ്രകടനം. 36.05 ആണ് ബോളിങ് ശരാശരി.

മുഹമ്മദ് നബി

3) മുഹമ്മദ് നബി (Mohammad Nabi)

അഫ്ഗാനിസ്ഥാന്‍റെ സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നബിയ്‌ക്കും38 വയസാണ്. 2015-ലെ ഏകദിന ലോകകപ്പിലായിരുന്നു മുഹമ്മദ് നബി അഫ്‌ഗാനായി അരങ്ങേറ്റം നടത്തിയത്. ടീമിനായി ഇതേവരെ 147 ഏകദിനങ്ങളാണ് താരം കളിച്ചിട്ടുള്ളത്.

131 ഇന്നിങ്‌സുകളിലായി 27.18 ശരാശരിയിൽ 3,153 റൺസാണ് നബി നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 16 അർധസെഞ്ചുറികളും താരത്തിന്‍റെ പട്ടികയിലുണ്ട്. ഏകദിനത്തില്‍ 154 വിക്കറ്റുകളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. 30 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 4.29 ആണ് ഇക്കോണമി.

മഹ്‌മ്മദുള്ള

4) മഹ്‌മ്മദുള്ള (Mahmudullah)

ബംഗ്ലാദേശ് ഓൾറൗണ്ടർ മഹ്‌മ്മദുള്ളയുടെ പ്രായം 37 വയസാണ്. ഇതേവരെ 221 ഏകദിനങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 192 ഇന്നിങ്‌സുകളില്‍ നിന്നായി 35.35 ശരാശരിയിൽ 5,020 റൺസാണ് മഹ്‌മ്മദുള്ള നേടിയിട്ടുള്ളത്.

മൂന്ന് സെഞ്ചുറികളും 27 അർധസെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. 150 റൺസാണ് മഹ്‌മ്മദുള്ളയുടെ ഉയർന്ന സ്‌കോർ. പന്തെറിഞ്ഞ 148 മത്സരങ്ങളില്‍ നിന്നും 5.21 ഇക്കോണമിയില്‍ 82 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ആര്‍ അശ്വിന്‍

4) ആര്‍ അശ്വിന്‍ (R Ashwin)

ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നറായ ആര്‍ അശ്വിന്‍റെ പ്രായം 37 വയസാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഇല്ലാതിരുന്ന താരമായിരുന്നു അശ്വിന്‍. ഏഷ്യ കപ്പിനിടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതാണ് താരത്തിന് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് വഴിയൊരുക്കിയത്. ഇതേവരെ കളിച്ച 115 മത്സരങ്ങളില്‍ നിന്നും 4.94 ശരാശരിയില്‍ 155 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

ALSO READ: Afghanistan Players In Cricket World Cup 2023 : ഇവരാണ് ആ അഞ്ച് പേർ, കിരീടം തേടിയെത്തുന്ന അഫ്‌ഗാന്‍റെ പ്രതീക്ഷകൾ

ബാറ്റിങ്ങിലും ടീമിന് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനങ്ങള്‍ അശ്വിന്‍ നടത്തിയിട്ടുണ്ട്. 63 ഇന്നിങ്‌സുകളില്‍ നിന്നായി 707 റണ്‍സാണ് സമ്പാദ്യം. ഒരു അര്‍ധ സെഞ്ചുറിയാണ് ഏകദിനത്തില്‍ താരം നേടിയിട്ടുള്ളത്.

ABOUT THE AUTHOR

...view details