കേരളം

kerala

ETV Bharat / sports

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബെൻസ്റ്റോക്‌സ് തിരിച്ചെത്തി - ക്രിസ് വോക്‌സ്

ആദ്യ രണ്ട് ടെസ്റ്റുകളിലേക്കുള്ള 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ ജോഫ്ര ആർച്ചർ ടീമിലില്ല.

Ben Stokes  Ollie Robinson  Haseeb Hameed  England vs India  ബെൻസ്റ്റോക്‌സ്  ബെൻസ്റ്റോക്‌സ്  ഓലീ റോബിൻസണ്‍  ജോഫ്ര ആർച്ചർ  ക്രിസ് വോക്‌സ്  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബെൻസ്റ്റോക്‌സ് തിരിച്ചെത്തി

By

Published : Jul 21, 2021, 10:46 PM IST

ലണ്ടൻ:ഇന്ത്യക്കെതിരെ അടുത്തമാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റുകളിലേക്കുള്ള 17 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്‍റെ സൂപ്പർ ഓൾറൗണ്ടർ ബെൻസ്റ്റോക്‌സും പേസർ ഒലി റോബിൻസണും ടീമിൽ തിരിച്ചെത്തിയപ്പോൾ പരിക്കേറ്റ പേസ് ബോളർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കി.

ആദ്യ രണ്ട് ടെസ്റ്റുകളിൽ ടീമിലില്ലാത്ത ക്രിസ് വോക്‌സിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്ക് പരി​ഗണിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ടീമിൽ തിരിച്ചെത്തിയ പേസർ ഒലി റോബിൻസണെ 2012ലും 2014ലും നടത്തിയ വിവാദ ട്വീറ്റുകളുടെ പേരിൽ പിഴയും വിലക്കും ചുമത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെടുക്കുകയായിരുന്നു.

ALSO READ:ലോക ഒന്നാം നമ്പർ ഷൂട്ടിങ് താരം ആംബർ ഹില്ലിന് കൊവിഡ്, ഒളിമ്പിക്സ് നഷ്‌ടമാകും

കൈമുട്ടിനേറ്റ പരിക്കാണ് ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. ആർച്ചറെ ആഷസ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് നാലു മുതൽ ട്രെന്‍റ്ബ്രിഡ്ജിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക.

ABOUT THE AUTHOR

...view details