കേരളം

kerala

ETV Bharat / sports

ഐസൊലോഷൻ നിയമങ്ങളിൽ മാറ്റം കൊണ്ടുവരണം; ആശങ്ക പ്രകടിപ്പിച്ച് മൈക്കൽ വോൺ

റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയമങ്ങൾ മാറ്റണമെന്ന് വോണ്‍ ട്വീറ്റ് ചെയ്തത്

Michael Vaughan  India-England Test series  Covid-19  Coronavirus  റിഷഭ് പന്ത്  മൈക്കൽ വോൺ  Rishab Pant  ഐസൊലേഷൻ  ദുർഹാം  IND- ENG TEST  ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
ഐസൊലോഷൻ നിയമങ്ങളിൽ മാറ്റം കൊണ്ടുവരണം; ആശങ്ക പ്രകടിപ്പിച്ച് മൈക്കൽ വോൺ

By

Published : Jul 15, 2021, 7:43 PM IST

ലണ്ടൻ: വരാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടനുബന്ധിച്ച് താരങ്ങൾക്കുള്ള ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് മുൻ ഇംഗ്ളണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യൻ ടീമിലെ യുവതാരം റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയമങ്ങൾ മാറ്റണമെന്ന് വോണ്‍ അഭിപ്രായപ്പെട്ടത്. എന്നാൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്ന് വോണ്‍ വ്യക്തമാക്കിയിട്ടില്ല.

'വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ കാര്യത്തിൽ ഞാൻ ഭയത്തിലാണ്. റിഷബ് പന്തിന് രോഗം സ്ഥിരീകരിച്ചത് മറ്റ് താരങ്ങൾക്കും ബാധകമാണ്. ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ആഷസ് പരമ്പരയെ അത് വലിയ രീതിയിൽ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു', വോൺ ട്വീറ്റ് ചെയ്തു.

ALSO READ:റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഭീതിയിൽ ഇന്ത്യൻ ക്യാമ്പ്

ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായും ഇവരില്‍ ഒരാള്‍ നെഗറ്റീവായെന്നും മറ്റൊരാള്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എട്ട് ദിവസമായി പന്ത് ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. തുടർന്നാണ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിപ്പുണ്ടായത്.

ALSO READ:കൊവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്; പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

അതേ സമയം കൊവിഡ് സ്ഥിരീകരിച്ച റിഷഭ് പന്തിന് സന്നാഹ മത്സരം നഷ്ടമാകും. റിഷബ് പന്തും, പരിക്കേറ്റ സുഗ്‌മാൻ ഗില്ലും ഒഴികെയുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ ഇന്ന് ദുർഹാമിലേക്ക് യാത്രതിരിക്കും.

ABOUT THE AUTHOR

...view details