അഹമ്മദാബാദ്: ഐപിഎല്ലിന്‍റെ 15ാം സീസണിലെ വേഗമേറിയ പന്തിന് ഉടമയായി ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍. ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് ഫെര്‍ഗൂസണ്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഫെര്‍ഗുസണ്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോമീറ്റര്‍ വേഗതയിലാണ് ജോസ് ബട്‌ലര്‍ക്ക് നേരെ പറന്നെത്തിയത്.
ഇതോടെ സണ്‍റൈസേഴ്‌സ് പേസര്‍ ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോഡാണ് തകര്‍ന്നത്. 2022 സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഉമ്രാന്‍ പന്തെറിഞ്ഞത്. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഷോൺ ടെയ്റ്റിന്‍റെ പേരിലാണ്.