കേരളം

kerala

ETV Bharat / sports

ഈ സൂപ്പര്‍ താരത്തെ പുറത്തിരുത്തിയത് പിഴവ്‌; ടീം മാനേജ്‌മെന്‍റിനെതിരെ ആരാധകര്‍ - എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റ്

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം ലഭിച്ചുവെങ്കിലും, ഒരു മത്സരത്തില്‍ പോലും അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Fans slam team management for benching R Ashwin in edgbaston Test  R Ashwin  fans against BCCI  edgbaston Test  Indian vs England  shardul thakur  ശാര്‍ദുല്‍ താക്കൂര്‍  ആര്‍ അശ്വിന്‍  ബിസിസിഐ  ബിസിസിഐക്കെതിരെ ആരാധകര്‍  എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റ്  ഇന്ത്യ vs ഇംഗ്ലണ്ട്
ഈ സൂപ്പര്‍ താരത്തെ പുറത്തിരുത്തിയത് പിഴവ്‌; ടീം മാനേജ്‌മെന്‍റിനെതിരെ ആരാധകര്‍

By

Published : Jul 5, 2022, 11:09 AM IST

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ ഒന്നാം ദിനം തൊട്ട് സ്വന്തമാക്കിയ മേല്‍ക്കൈ അവിശ്വസനീയമാം വിധമാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മത്സരത്തിന്‍റെ അഞ്ചാം ദിനം 100 ഓവറില്‍ 119 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിന് വിജയിക്കാം. ഇന്ത്യന്‍ വിജയത്തിന് ഏഴ്‌ വിക്കറ്റുകളാണ് വേണ്ടത്.

ജോ റൂട്ടും (72), ജോണി ബെയർസ്റ്റോയുമാണ് (72) ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ മഴയോ മറ്റ് അത്‌ഭുതങ്ങളോ സംഭവിച്ചില്ലെങ്കില്‍ തോല്‍വി ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നുറപ്പാണ്. ഇതിന് പിന്നാലെ സ്‌പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാതിരുന്നതിന് ടീം മാനേജ്‌മെന്‍റിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം ലഭിച്ചുവെങ്കിലും, ഒരു മത്സരത്തില്‍ പോലും അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പുറമെ പേസ്‌ ഓള്‍ റൗണ്ടറായി ശാര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയതോടെയാണ് എഡ്‌ജ്‌ബാസ്റ്റണില്‍ അശ്വിന്‍ പുറത്തായത്. രവീന്ദ്ര ജഡേജയെയാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി ടീമിലിടം നേടിയത്. എന്നാല്‍ മത്സരത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ശാര്‍ദുലിന് കഴിഞ്ഞിട്ടില്ല.

ഇതോടെ ടെസ്റ്റ് ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടേയും റാങ്കിങ്ങില്‍ രണ്ടാമതുള്ള അശ്വിനെ പുറത്തിരുത്തിയത് മാനേജ്‌മെന്‍റിന്‍റെ വീഴ്‌ചയാണെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ട് ഇന്നിങ്‌സുകളില്‍ വെറും അഞ്ച് റണ്‍സ്‌ മാത്രമാണ് ശാര്‍ദുലിന് നേടനായത്. ഇതേവരെ വീഴ്‌ത്തിയതാവട്ടെ ഒരു വിക്കറ്റും.

അതേസമയം ഇന്ത്യയുടെ മുന്‍ നിര ബാറ്റര്‍മാരായ ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ആകെ നേടിയത് 96 റണ്‍സാണെന്നും ഇത്തരം ഘട്ടത്തില്‍ അശ്വിന്‍ തീര്‍ച്ചയായും ഇന്ത്യയ്‌ക്ക് തുണയാകുമായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

also read: എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വംശീയ അധിക്ഷേപം: അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

ABOUT THE AUTHOR

...view details