ചെന്നൈ : തമിഴ്‌നാട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്‌യും. തമിഴ്‌നാടിനായി ഒന്നിച്ച് കളിച്ച് പിന്നീട് ഇന്ത്യന്‍ ടീമിലെത്തിയ ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍, മുരളി വിജയ് തമിഴ്‌നാട് പ്രീമിയർ ലീഗ് (ടിപിഎല്‍) കളിക്കുകയാണിപ്പോള്‍.
കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്നാണ് ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ കാര്‍ത്തിക് ഇന്ത്യന്‍ കുപ്പായത്തിലേക്ക് മടങ്ങിയെത്തിയത്. ടിപിഎല്ലില്‍ റൂബി ട്രിച്ചി വാറിയേഴ്‌സിന്‍റെ താരമാണ് മുരളി വിജയ്. ടിപിഎല്‍ മത്സരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.