കറാച്ചി : അന്താരാഷ്‌ട്ര തലത്തില്‍ നിരവധി റെക്കോഡുകള്‍ അടിച്ചെടുത്ത ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാറിലൊരാളാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ താരത്തിന് ആരാധകരുമുണ്ട്.
ഇപ്പോഴിതാ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കോലിയുടെ പോസ്റ്ററുമായി നില്‍ക്കുന്ന ആരാധകന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗദ്ദാഫി സ്റ്റേഡിയത്തിലാണ് കോലിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി ആരാധകനെത്തിയത്.
കോലി ബാറ്റ് ചെയ്യുന്ന ചിത്രത്തില്‍, താരം പാകിസ്ഥാനില്‍ സെഞ്ച്വറി നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. മുന്‍ പാക് പേസര്‍ ശുഐബ് അക്തര്‍ ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.