ബെംഗളൂരു: ഇന്ത്യ- ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആരാധകരില്‍ മൂന്ന് പേര്‍ അനധികൃതമായി ഗ്രൗണ്ടില്‍ പ്രവേശിച്ചു. ഇവരിൽ ഒരാൾ മുന്‍ നായകന്‍ വിരാട് കോലിക്കൊപ്പം സെൽഫി എടുക്കുകയും ചെയ്‌തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പുറത്താക്കിയത്.
ലങ്കയുടെ രണ്ടാം ഇന്നിങ്‌സിന്‍റെ ആറാം ഓവറിലാണ് മൂന്ന് പേരും ഗ്രൗണ്ടില്‍ പ്രവേശിച്ചത്. മുഹമ്മദ് ഷമിയുടെ പന്ത് കൊണ്ട കുശാൽ മെൻഡിസിന് വൈദ്യസഹായം നല്‍കുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റേഡയത്തില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന വേലി തകര്‍ത്താണ് മൂവരും ഗ്രൗണ്ടിലെത്തിയത്. ഇവരിൽ ഒരാൾ സ്ലിപ്പ് ഏരിയയിൽ നിന്ന കോലിയോട് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.