ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലനം കാണാനെത്തിയ ആരാധകരെ നിരാശരാക്കി ഡല്‍ഹി പൊലീസ്. ആരാധകർക്ക് പ്രവേശനം നല്‍കാൻ ടീം മാനേജ്മെന്‍റിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി പൊലീസ് സുരക്ഷ ക്ലിയറൻസ് നല്‍കാതിരുന്നത് തിരിച്ചടിയായി.
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലനം കാണാനാകാതെ ആരാധകർ - ധോണി
ആരാധകർക്ക് തിരിച്ചടിയായത് ഡല്‍ഹി പൊലീസിന്‍റെ തീരുമാനം.
പുതിയ സീസണില്‍ നിരവധി മാറ്റങ്ങളുമായാണ് ഡല്‍ഹി എത്തുന്നത്. ഡല്‍ഹി ഡെയർഡെവിൾസ് എന്ന പേരില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന് പേരുമാറ്റിയ ടീംപുതിയ മാനേജ്മെന്‍റിന്‍റെ കീഴിലാണ് ഈ സീസണിന് വേണ്ടി തയ്യാറെടുക്കുന്നത്. ബെംഗളൂരു എഫ്സി ഉടമകളായ ജെ.എസ്.ഡബ്ല്യു ആണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പുതിയ ഉടമകൾ. ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മാനേജ്മെന്‍റ് ആരാധകർക്ക് തങ്ങളുടെ പ്രിയതാരങ്ങളുടെ പരിശീലനം കാണാൻ സൗകര്യമൊരുക്കിയത്. എന്നാല്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത് മാനേജ്മെന്‍റിനും ആരാധകർക്കും തിരിച്ചടിയായി.
അതേ സമയം കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലനം കാണാൻ 12000 കാണികളാണ് എത്തിയത്. ആരാധകർക്ക് വേണ്ടി സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാൻഡുകൾ തുറന്നുകൊടുത്തിരുന്നു. ഒരു ഐപിഎല്‍ മത്സരത്തിലെ പോലെ ഗംഭീര വരവേല്‍പ്പോടെയാണ് ധോണി ഉൾപ്പെടെയുള്ള താരങ്ങളെ ആരാധകർ വരവേറ്റത്.