ലണ്ടൻ: മുന്‍ താരവും പാകിസ്ഥാന്‍ വംശജനുമായ അസീം റഫീഖിന്‍റെ വംശീയാധിക്ഷേപ വെളിപ്പെടുത്തലിനുപിന്നാലെ പരിശീലക സംഘം ക്ലബ് വിട്ടതായി അറിയിച്ച് ഇംഗ്ലണ്ട് കൗണ്ടി ക്ലബ് യോർക്‌ഷെയർ. ഡയറക്‌ടർ മാർട്ടിൻ മോക്സോൺ, മുഖ്യ പരിശീലകൻ ആൻഡ്രൂ ഗെയിൽ ഉൾപ്പെടെയുള്ളവരെയാണ് ക്ലബ് പുറത്താക്കിയത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ യോര്‍ക്‌ഷെയര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
അസീം റഫീഖിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ മാസം മുതൽ ഗെയിലിലെ അന്വേഷണവിധേയമായി ക്ലബ് സസ്പൻഡ് ചെയ്തിരുന്നു. മാര്‍ട്ടിന്‍ മോക്‌സണ്‍ അസുഖത്തെ തുടര്‍ന്ന് നേരത്തെ തന്നെ അവധിയിലാണ്. മെഡിക്കൽ സംഘവും ക്ലബ് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോച്ചിങ് സ്റ്റാഫ് മുഴുവന്‍ ക്ലബ്ബ് വിട്ടതായി യോര്‍ക്‌ഷെയര്‍ അറിയിച്ചത്.
Racism against Azeem Rafiq : യോര്‍ക്‌ഷെയറിനായി കളിക്കുന്നതിനിടെ സഹതാരങ്ങളില്‍ നിന്ന് വംശീയ അധിക്ഷേപം നേരിട്ടെന്നായിരുന്നു അസീം റഫീഖ് ആരോപിച്ചത്. ഈ ആരോപണങ്ങൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനെ പിടിച്ചുകുലുക്കിയിരുന്നു. പിന്നാലെ ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ സ്പോർട്‌സ് കമ്മിറ്റി നടത്തിയ ഹിയറിങ്ങിൽ അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ALSO READ:16കാരിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചു ; അസീം റഫീഖിനെതിരെ ഗുരുതര ആരോപണം
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ്, നിലവിലെ ഇംഗ്ലണ്ട് താരം അലക്‌സ് ഹെയിൽസ് എന്നിവർക്കെതിരെയും അസീം പരാതി ഉന്നയിച്ചു. ഇതിനുപിന്നാലെ മൈക്കൽ വോണിനെ ബിബിസി കമന്‍ററി പാനലിൽ നിന്നും ആഷസിനുള്ള ബിടി സ്പോർട്‌സ് കമന്‍ററി പാനലിൽ നിന്നും പുറത്താക്കിയിരുന്നു.