ബെംഗളൂരു :ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് താരത്തിനെ 11.5 കോടിയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. കഴിഞ്ഞ സീസണിൽ രാജസ്ഥാന്‍ റോയൽസിന് വേണ്ടി കളിച്ച ലിയാം ലിവിംഗ്സ്റ്റണിന് കാര്യമായ പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഇംഗ്ലണ്ടിന് വേണ്ടിയുള്ള താരത്തിന്‍റെ മികവ് മികച്ച വില നേടിക്കൊടുക്കുകയായിരുന്നു.
ഇംഗ്ലീഷ് വെടിക്കെട്ട് വീരൻ ലിയാം ലിവിംഗ്സ്റ്റൺ പഞ്ചാബിലേക്ക് - പഞ്ചാബ് കിംഗ്‌സ്
11.5 കോടിക്കാണ് ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് താരത്തിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്
ഇംഗ്ലീഷ് വെടിക്കെട്ടു വീരൻ ലിയാം ലിവിംഗ്സ്റ്റൺ പഞ്ചാബിലേക്ക്
ലേലം ആരംഭിച്ചത് കൊല്‍ക്കത്തയും ചെന്നൈയും തമ്മിലായിരുന്നുവെങ്കിലും വില 4 കോടിയിലേക്ക് കടന്നപ്പോള്‍ ചെന്നൈ പിന്മാറി പകരം പഞ്ചാബ് രംഗത്തെത്തി. കൊല്‍ക്കത്ത പിന്മാറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് താരത്തിനായി എത്തിയത്.
ഗുജറാത്തും പഞ്ചാബും തമ്മിലുള്ള ലേലം മുറുകിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണിന്‍റെ വില 10 കോടി കടന്നു. ഗുജറാത്ത് ലേലത്തിൽ നിന്ന് പിന്മാറിയപ്പോള്‍ സൺറൈസേഴ്‌സ് രംഗത്തെത്തുകയായിരുന്നു.