ഹെഡിങ്‌ലി : ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ടെസ്റ്റില്‍ 100 സിക്‌സും 100ലേറെ വിക്കറ്റുകളും തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്. ലീഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് സ്‌റ്റോക്‌സിന്‍റെ നേട്ടം.
13 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 18 റണ്‍സാണ് താരം നേടിയത്. ടെസ്റ്റ് കരിയറില്‍ താരത്തിന്‍റെ 100ാം സിക്‌സായിരുന്നു ഇത്. 81 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 177 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ സ്റ്റോക്‌സിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞു.