കേരളം

kerala

ETV Bharat / sports

വിക്കറ്റ് വീഴ്‌ത്തി നേട്ടം കൊയ്യാന്‍ ജുലന്‍; ബ്രിസ്റ്റോള്‍ കാത്തിരിക്കുന്നു

ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടാണ് ഇന്ത്യന്‍ മീഡിയം പേസര്‍ ജുലന്‍ ഗോസ്വാമിയെ കാത്തിരിക്കുന്നത്

ജുലനും റെക്കോഡും വാര്‍ത്ത  വനിതാ ക്രിക്കറ്റ് അപ്പ്‌ഡേറ്റ്  ബ്രിസ്റ്റോള്‍ ടെസ്റ്റ് അപ്പ്‌ഡേറ്റ്  jhulan with record news  womens cricket update  bristol test update
ജുലന്‍

By

Published : Jun 16, 2021, 11:13 AM IST

ബ്രിസ്റ്റോള്‍: വനിതാ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമി മറ്റൊരു നേട്ടത്തിലേക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികിയില്‍ ആദ്യ പത്തിലേക്ക് അടുക്കുകയാണ് ജുലന്‍. പട്ടികിയല്‍ ജുലന് മുകളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്.

വിക്കറ്റ് നേട്ടത്തിന്‍റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ നീതു ഡേവിഡിനൊപ്പമെത്താന്‍ ജുലന്‍ ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയാല്‍ മതി. 10 ടെസ്റ്റുകളില്‍ നിന്നും 40 വിക്കറ്റുകളാണ് ജുലന്‍റെ പേരിലുളളത്. 1995-2006 കാലയളവില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച നീതു ഡേവിഡ് 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് 41 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. നീതുവിനെ കൂടാതെ ജയാന എഡുല്‍ജ, ശുഭാഗ്‌നി കുല്‍ക്കര്‍ണി എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്. ഡയാന 63ഉം ശുഭാഗ്‌നി 60 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ജുലന്‍ 23 വിക്കറ്റുകള്‍ കൂടി വീഴ്‌ത്തണം.

ടി20 ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നായി 56 വിക്കറ്റുകളാണ് ജുലന്‍ ഗോസ്വാമിയുടെ പേരിലുള്ളത്.
2002 ജനുവരി 14ന് ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ മീഡിയം പേസര്‍ ജുവന്‍ ഗോസ്വാമി ആദ്യമായി ടെസ്റ്റ് കളിക്കുന്നത്.

രണ്ട് പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളറെന്ന നേട്ടം ജുലന്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. എല്ലാ ഫോര്‍മാറ്റിലുമായി 329 വിക്കറ്റുകളാണ് ജുലന്‍റെ പേരിലുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവും ജുലന്‍റെ പേരിലാണ്. ജുലന്‍റെ പേരില്‍ 186 ഏകദിനങ്ങളില്‍ നിന്നായി 233 വിക്കറ്റുകളാണുള്ളത്. ഏകദിന ടെസ്റ്റ് ക്രിക്കറ്റുകളില്‍ തുടരുന്ന 38 വയസുള്ള ജുലന്‍ ഗോസ്വാമി ഇതിനകം ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ജുലന്‍ ഗോസ്വാമി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്‌മൃതി മന്ദാന, ഹര്‍മന്‍ പ്രീത് കൗര്‍, നായിക മിതാലി രാജ് എന്നിവര്‍ക്കൊപ്പം.
2014 നവംബറില്‍ ദക്ഷിണാഫ്രിക്കെതിരെയാണ് ജുലന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

Also read: ബ്രിസ്റ്റോളില്‍ റെക്കോഡ് തിരുത്തുമോ; മിതാലിക്ക് വീണ്ടും ടെസ്റ്റ് പരീക്ഷ

ഡയാന എഡുല്‍ജെക്ക് ശേഷം അര്‍ജുന പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ജുലന്‍ ഗോസ്വാമിയെ 2012ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2007ല്‍ ഐസിസി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക കൂടിയായ ജുലന് ഹാള്‍ ഓഫ് ഫെയിം നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details