കേരളം

kerala

ETV Bharat / sports

വില്യംസണ്‍ വീണ്ടും പരിക്കിന്‍റെ പിടിയില്‍ ; കിവീസിന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആശങ്കയില്‍ - williamson will not play news

ഇടത് കൈമുട്ടിലെ പരിക്കിന്‍റെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ നിന്നും നായകന്‍ കെയിന്‍ വില്യംസണ്‍ വിട്ടുനില്‍ക്കുന്നത്.

വില്യംസണ് പരിക്ക് വാര്‍ത്ത  വില്യംസണ്‍ കളിക്കില്ല വാര്‍ത്ത  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അപ്പ്‌ഡേറ്റ്  williamson injured news  williamson will not play news  world test championship update
വില്യംസണ്‍

By

Published : Jun 9, 2021, 9:31 PM IST

ലണ്ടന്‍ :ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയിന്‍ വില്യംസണ് പരിക്ക് വില്ലനാകുന്നു. സതാംപ്‌റ്റണില്‍ ഈ മാസം 18ന് ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് ഒരുങ്ങുന്ന കിവീസ് ടീമിന് വില്യംസണിന്‍റെ പരിക്ക് തിരിച്ചടിയാകും.

പരിക്കിനെ തുടര്‍ന്ന് സതാംപ്‌റ്റണിലെ കിരീട പോരാട്ടത്തില്‍ വില്ല്യംസണ്‍ കളിക്കുന്ന കാര്യം സംശയമാണ്. പരിക്ക് സാരമുള്ളതല്ലെന്നും സതാംപ്‌റ്റണിലെ ഫൈനല്‍ പോരാട്ടത്തിന് വില്യംസണ് വിശ്രമം വേണ്ടതിനാലാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്‌ച ആരംഭിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കെയിന്‍ വില്യംസണ് പകരം ടോം ലാഥം നായകനാകും.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുമ്പോഴേക്കും വില്യംസണ്‍ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയിലാണ് പരിശീലകന്‍. ഇടത് കൈമുട്ടിലെ പരിക്കിനെ തുടര്‍ന്ന് വില്യംസണ്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കി.

പകരം ടോം ലാഥം ടീമിന്‍റെ നായകനാകും. കൈമുട്ടിലെ പരിക്ക് കാരണം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയും ഐപിഎല്ലിൽ 14-ാം സീസണിലെ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയുള്ള മത്സരങ്ങളും താരത്തിന് നഷ്‌ടമായിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ലോഡ്‌സില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

Also Read :ആരാധകര്‍ തെരഞ്ഞെടുത്തു ; 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മികച്ച ടെസ്റ്റ് പരമ്പര

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കും. വില്ല്യംസണ് പകരം മൂന്നാം നമ്പറിൽ വിൽ യംഗ് ബാറ്റുചെയ്യും. ഈ മാസം 18ന് ഏജീസ് ബൗളിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക.

ദീര്‍ഘകാലമായി തുടരുന്ന പരിക്ക് കാരണം ഇതിനകം ഐപിഎല്‍ 2021 സീസണ്‍ തുടക്കത്തിലെ ചില മത്സരങ്ങളും ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയും വില്യംസണ് ഇതിന് മുമ്പ് നഷ്‌ടമായിരുന്നു.

ABOUT THE AUTHOR

...view details